in , ,

LOVELOVE

വനിത ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, മനം കവർന്നു ബിസ്മ മാറൂഫ്..

നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ബാറ്റിംഗ് തെരെഞ്ഞെടുത്തിരുന്നു. സ്മൃതി മന്ദന, സ്നേഹ റാന പൂജ വസ്ത്രർകർ എന്നിവരുടെ മികവിൽ ഇന്ത്യ നേടിയ 244 റൺസിന്റെ മറുപടിയായി പാകിസ്ഥാൻ നേടിയത് വെറും 137 റൺസാണ്.

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് വിജയതുടക്കം. പക്ഷെ ഇന്ത്യയുടെ വിജയത്തേക്കാൾ ക്രിക്കറ്റ് ആരാധകരെ സ്പർശിച്ചത് മറ്റൊരു കാര്യമാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 ന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മാറൂഫ് പെൺകുട്ടിക്ക് ജന്മം നൽകിയിരുന്നു. ഇന്ന് ബിസ്മ തന്റെ ഒരു കൈയിൽ കുട്ടിയും മറു കയ്യിൽ ക്രിക്കറ്റ്‌ കിറ്റുമായി കടന്ന് വരുന്ന കാഴ്ച ഓരോ ആരാധകരും വളരെ സന്തോഷത്തോടെയും വളരെ ആദരവോടെയാണും വീശിച്ചത്.

മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയോട് 107 റൺസ് പരാജയപെട്ടുവെങ്കിലും ഈ കാഴ്ച വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ഒന്നാണ്.

നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ബാറ്റിംഗ് തെരെഞ്ഞെടുത്തിരുന്നു. സ്മൃതി മന്ദന, സ്നേഹ റാന പൂജ വസ്ത്രർകർ എന്നിവരുടെ മികവിൽ ഇന്ത്യ നേടിയ 244 റൺസിന്റെ മറുപടിയായി പാകിസ്ഥാൻ നേടിയത് വെറും 137 റൺസാണ്.

വിജയത്തോട് കൂടി ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാമത്തെത്തി. ഇന്ത്യയുടെ അടുത്ത മത്സരം മാർച്ച്‌ 10 ന്ന് ന്യൂസിലാൻഡിനെതിരെയാണ്.

ഷീൽഡ് ജേതാക്കൾ നിരാശരാകേണ്ട , എ എഫ് സി ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കും..

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്..