in , ,

ഇന്ത്യ- സിംബാവെ പോരാട്ടം ഇന്ന്; 4 താരങ്ങൾ അരങ്ങേറിയേക്കും; (ഇന്ത്യൻ സമയം..മത്സരം കാണാനുള്ള വഴികള്‍; കൂടുതലറിയാം..)

ലോകകപ്പ് ടീമിലെ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവർക്ക് വെസ്റ്റ്ഇൻഡീസിൽ നിന്നും തിരിക്കാൻ വൈകിയതിനാൽ മൂവരും ആദ്യ രണ്ട് ടി20യിൽ ഉണ്ടാവില്ല. അവസാന മൂന്ന് ടി20കള്‍ക്കുള്ള ടീമിനൊപ്പം ഇവർ ചേരും.

ടി20 ലോകകിരീട നേട്ടത്തിന്റെ ആഘോഷങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും ഇന്ത്യ ഇന്ന് വീണ്ടും കളത്തിലിറങ്ങുകയാണ്. സിംബാവെയെക്കതിരെയുള്ള അഞ്ച് ടി20 പരമ്പരയ്ക്ക് ഇന്ന് ഹരാരേയിൽ തുടക്കമാവും. സീനിയേഴ്സിന് വിശ്രമം അനുവദിച്ച പരമ്പരയിൽ ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിൽ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ALSO READ: സഞ്ജു ലിസ്റ്റിൽ; ഗംഭീർ പരിശീലകനായാൽ കോളടിക്കുക ഈ 3 താരങ്ങൾക്ക്

ലോകകപ്പ് ടീമിലെ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവർക്ക് വെസ്റ്റ്ഇൻഡീസിൽ നിന്നും തിരിക്കാൻ വൈകിയതിനാൽ മൂവരും ആദ്യ രണ്ട് ടി20യിൽ ഉണ്ടാവില്ല. അവസാന മൂന്ന് ടി20കള്‍ക്കുള്ള ടീമിനൊപ്പം ഇവർ ചേരും.

ALSO READ: നായക സ്ഥാനത്തേക്ക് പാണ്ട്യയ്ക്ക് പുതിയ എതിരാളി; രോഹിതിന്റെ പകരക്കാരനെ കാര്യത്തിൽ ട്വിസ്റ്റ്

ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം തുടങ്ങുക. ടിവിയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ സോണി ലിവിലും മത്സരം തത്സമയം കാണാനാകും. അതേ സമയം ഇന്ന് ഇന്ത്യക്കായി 4 താരങ്ങൾ ടി20 അരങ്ങേറ്റം നടത്താനുള്ള സാധ്യതകളേറെയാണ്.

ALSO READ: സഞ്ജു വീണ്ടും ഡെയ്ഞ്ചർ സോണിൽ; പുതിയ എതിരാളി

അഭിഷേക് ശർമ്മ, ധ്രുവ് ജ്യുറേൽ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം നടത്താനുള്ള സാധ്യതകളുണ്ട്.അഭിഷേക് ശർമ്മ തനിക്കൊപ്പം ഓപ്പണറായി എത്തുമെന്ന് നായകൻ ശുഭമാൻ ഗിൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. റുതുരാജ് ​​ഗെയ്ക്ക്‌വാദ്‌ മൂന്നാം നമ്പറിൽ ക്രീസിലെത്തുമെന്നും ​ഗിൽ സ്ഥിരീകരിച്ചിരുന്നു.

ALSO READ: ഐസിസി ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ; മത്സരം മാർച്ച് ഒന്നിന്

ഇന്ത്യ സാധ്യത ഇലവൻ; ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, ഋതുരാജ്, ധ്രുവ് ജ്യുറേൽ, റിയാൻ പരാഗ്, റിങ്കു സിങ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, തുഷാർ ദേശ്പാണ്ഡെ.

ALSO READ: ഇന്ത്യ- പാക്സിതാൻ- ഓസ്‌ട്രേലിയ; ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കാൻ ത്രിരാഷ്ട്ര പരമ്പര വരുന്നു

ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകി വീണ്ടും മാർക്കസിന്റെ ട്വീറ്റ്

റൊണാൾഡോയും ക്രൂസും യൂറോ കപ്പിൽ നിന്ന് പുറത്ത്..