കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ സൂപ്പർ ലീഗ് വളരെയധികം മെച്ചപെട്ടു കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ കളിയിലായാലും, കളിക്കളത്തിന് പുറത്തുള്ള മാനേജ്മെന്റിൽ നിന്നായാലും ഇന്ത്യ മികച്ച രീതിയിൽ തന്നെയാണ് കൈകാര്യം ചെയുന്നത്. ഇതിനൊക്കെ ഭാഗമായാണ് വേൾഡ് റാങ്കിങ്ങിൽ ഇന്ത്യക്ക് ആദ്യ നുറിൽ കയറാൻ സാധിച്ചത്ത്.
ഇന്ത്യൻ ഫുട്ബാൾ ക്ലബ്ബുകളും ഓരോ ദിവസവും കടുന്നു പോവുമ്പോൾ വളരെയധികം വളർന്നു വരുകയാണ്. ഇപ്പോളിത ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ് പുറത്ത് വരുന്നത്. AIFF പ്രസിഡന്റ് കല്യാൺ ചൗബേ വ്യകതമാകുന്നതിന് പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ വിദേശ രാജ്യങ്ങളിൽ നിന്നും കളിക്കാന്നുള്ള ഓഫറുകൾ ലഭിക്കുമെന്നാണ്.
https://twitter.com/90ndstoppage/status/1677033443715342337?t=TTkPDhwxi9BCb56wu4pcOg&s=19
ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ദുബായ് അല്ലെങ്കിൽ അബു ദാബിയിൽ നിന്നൊക്കെയായിരിക്കും ഇന്ത്യൻ ക്ലബ്ബുകൾക്ക് കളിക്കാനുള്ള ഓഫറുകൾ ലഭിക്കുക എന്നാണ് കല്യാൺ ചൗബേ പറഞ്ഞത്. ഇന്ത്യൻ ക്ലബ്ബുകൾ പുറം രാജ്യങ്ങളിൽ പോയി പന്ത് തട്ടുമ്പോൾ ഇന്ത്യൻ ഫുട്ബോൾ എത്രത്തോളം വളർന്നു എന്ന് നമ്മൾക്ക് മനസ്സിലാക്കാം.