in , ,

LOLLOL LOVELOVE

മെസ്സിയുടെ പെനാൽറ്റിയെ വിമർശിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

അർജന്റീനയുടെ വിജയത്തിന് പിന്നാലെ മെസ്സിക്ക് അനുവദിച്ച പെനാൽറ്റിയെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് രംഗത്ത് എത്തിയിരിക്കുന്നു.കളി വിജയിച്ചെങ്കിലും അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി നാണംകെട്ട തീരുമാനമെന്നാണ് ഇഗോർ സ്റ്റിമാച്ച് പറയുന്നത്.

ആരാധരെ ആവേശത്തിലാക്കി തങ്ങളുടെ നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി അർജന്റീന പ്രീക്വാർട്ടറിൽ എത്തിയിരിക്കുകയാണ്.തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദിഅറേബ്യയോട് പരാജയപ്പെട്ടതോടെ അർജന്റീനയ്ക്ക് വലിയ രീതിയിലുള്ള പരിഹാസവും വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്.

ആ വിമർശനങ്ങളെയും പരിഹാസങ്ങളെയും കാറ്റിൽ പറത്തികൊണ്ട് ലയണൽ മെസ്സി നയിക്കുന്ന അർജന്റീന 2-0 എന്ന സ്കോർലൈനിൽ പോളണ്ടിനെ പരാജയപ്പെടുത്തിയിരിക്കുകയാണ്.

അർജന്റീനയുടെ വിജയത്തിന് പിന്നാലെ മെസ്സിക്ക് അനുവദിച്ച പെനാൽറ്റിയെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് രംഗത്ത് എത്തിയിരിക്കുന്നു.കളി വിജയിച്ചെങ്കിലും അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി നാണംകെട്ട തീരുമാനമെന്നാണ് ഇഗോർ സ്റ്റിമാച്ച് പറയുന്നത്.

മുപ്പത്തിയെട്ടാം മിനിറ്റിൽ കളിയുടെ ആദ്യപകുതിയിലായിരുന്നു ചെസ്‌നി മെസ്സിയെ ഫൗൾ ചെയ്തു എന്ന് പറഞ്ഞു റഫറി പെനാൽറ്റി വിധിച്ചത്.

എന്നാൽ പെനാൽറ്റിക്കുള്ള ഫൗൾ സംഭവിച്ചില്ല എന്ന് റീപ്ലൈകളിൽ നിന്ന് മനസ്സിലാവുമെന്നും ആ പെനാൽറ്റി മെസ്സി ആയത് കൊണ്ട് മാത്രമാണ് റഫറി പെനാൽറ്റി അനുവദിച്ചതെന്നും മറ്റേതെങ്കിലും താരമായിരുന്നു എങ്കിൽ റഫറി പെനാൽറ്റി അനുവദിക്കില്ലായിരുന്നുവെന്നും സ്പോർട്സ് 18 ചാനലിനോട് സംസാരിക്കവേ ഇഗോർ സ്റ്റിമാച്ച് പറഞ്ഞു.

എന്നാൽ ഈ പെനാൽറ്റി വലയിലെത്തിക്കാൻ മെസ്സിക്ക് സാധിക്കാത്തതിനെ കുറിച് ഇത്തരം സഹായങ്ങൾ മെസ്സിക്ക് ആവശ്യമില്ലെന്നാണ് ഇഗോർ സ്റ്റിമാച്ച് പറഞ്ഞത്.

സീസണിലെ മികച്ച താരം ആരാകും? ലൂണയും ഇവാനും ലിസ്റ്റിൽ..

ദിമിത്രി ഒന്നാമൻ?ബ്ലാസ്റ്റേഴ്സിന്റെ സഹലും രാഹുലും ലിസ്റ്റിൽ..