2026 അമേരിക്കയിലും കാനഡയിലും മെക്സികോയിലും വെച്ച് നടക്കുന്ന ഫിഫ വേൾഡ് കപ്പിന് വേണ്ടി നമ്മുടെ ഇന്ത്യൻ ടീം അണിഞ്ഞൊരുങ്ങുകയാണ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് നറുക്കെടുപ്പ് ഇന്ന് പൂർത്തിയായപ്പോൾ ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉൾപ്പെട്ടത്.
നറുക്കെടുപ്പിൽ പോട്ട് 2-ൽ നിന്നും ഗ്രൂപ്പ് എയിൽ ഇന്ത്യ യോഗ്യത നേടിയപ്പോൾ ഗ്രൂപ്പിലെ ഇന്ത്യയുടെ എതിരാളികൾ അല്പം കരുത്തരാണ്, 2022ലെ ഫിഫ വേൾഡ് കപ്പ് പോസ്റ്റ് ചെയ്ത ഖത്തറും മറ്റൊരു മിഡിൽ ഈസ്റ്റ് രാജ്യമായ കുവൈത്തുമാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ പ്രധാന എതിരാളികൾ. ബംഗ്ലാദേശ് vs മംഗോളിയ മത്സരത്തിലെ വിജയി ഗ്രൂപ്പ് എ യിൽ ഇന്ത്യക്കും കുവൈത്തിനും ഖത്തറിനും ഒപ്പം സ്ഥാനം നേടും.
കുവൈത്ത് നാഷണൽ ടീമിനെ ഇത്തവണ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ വച്ച് ഇന്ത്യ പരാജയപ്പെടുത്തി കിരീടം ചൂടിയിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ പോലെ തന്നെ കരുത്തരായ കുവൈതായിരിക്കും ഇന്ത്യയുടെ പ്രധാന എതിരാളികൾ.
ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ ഖത്തറിനെതിരെ ഇന്ത്യ അവസാനമായി കളിച്ചപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് മാത്രമാണ് തോൽവി വാങ്ങിയിട്ടുള്ളത്. ഗ്രൂപ്പിൽ ഒരു ഗ്രൂപ്പിൽ നിന്നും ആദ്യത്തെ രണ്ട് സ്ഥാനക്കാർക്ക് മൂന്നാർ ലേക്ക് ഇടം നേടാം എന്നതിനാൽ തന്നെ കുവൈത്താണ് ഇന്ത്യയുടെ പ്രധാന എതിരാളികളായി വരുന്നത്.