in

CryCry LOLLOL

ഫിഫയുടെ വിലക്ക് മാറാൻ ഇനിയെന്ത് ചെയ്യും?

ഇതോടെ അണ്ടർ 17 വിമൻസ് വേൾഡ് കപ്പ്‌ ഉൾപ്പടെ നിരവധി പ്രധാനപ്പെട്ട ടൂർണമെന്റുകളാണ് ഇന്ത്യക്ക് നഷ്ടമാകുക. ഫിഫ ഏർപ്പെടുത്തിയ വിലക്ക് മാറാൻ ഇനി എന്ത് ചെയ്യുമെന്നാണ് ആരാധകർ ചോദിക്കുന്നത്

75-സ്വാതന്ത്ര്യ ദിനം ആഘോഷം കഴിഞ്ഞ ഇന്ത്യൻ ജനതയുടെ സന്തോഷങ്ങൾക്കിടയിൽ സങ്കടത്തിന്റെയും നിരാശയുടെയും മഴ പെയ്യിച്ചു ഫിഫയുടെ വിലക്ക് അർദ്ധരാത്രിയിൽ ഇന്ത്യയെ തേടിയെത്തി.

ഫിഫയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ഭരണം നടത്തുന്നതിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വരുത്തിയ വീഴ്ചയാണ് ഇന്ത്യൻ ഫുട്ബോളിനെ ഫിഫ അംഗീകാരമുള്ള മത്സരങ്ങളിൽ നിന്നും വിലക്കാൻ കാരണം.

ഇതോടെ അണ്ടർ 17 വിമൻസ് വേൾഡ് കപ്പ്‌ ഉൾപ്പടെ നിരവധി പ്രധാനപ്പെട്ട ടൂർണമെന്റുകളാണ് ഇന്ത്യക്ക് നഷ്ടമാകുക. ഫിഫ ഏർപ്പെടുത്തിയ വിലക്ക് മാറാൻ ഇനി എന്ത് ചെയ്യുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

ഫിഫയുടെ വിലക്ക് മാറണമെങ്കിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ AIFF കമ്മിറ്റി രൂപീകരിച്ച് ഫിഫയെ സമീപിച്ചാൽ മാത്രമേ ഫിഫയുടെ വിലക്ക് നീങ്ങുകയുള്ളൂ.

സുപ്രീംകോടതിയും താത്കാലിക ഭരണ സമിതിയും പുതിയ തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ പിരിച്ചു വിട്ടുകൊണ്ട് സുപ്രീംകോടതി താത്കാലിക ഭരണസമിതിയെ നിയമിച്ചതാണ് ഫിഫയുടെ ചട്ടങ്ങൾക്കെതിരായി വന്നത്.

ഫിഫ ഇന്ത്യയെ വിലക്കി!! കാരണം ഇതാണ്..

ISL, ഐ ലീഗ് നടക്കുമോ? ഫിഫ വിലക്ക് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതാണ്..