in

LOVELOVE OMGOMG LOLLOL

ഞങ്ങൾക്കെതിരെ വംശീയ ആക്രമണമെന്ന് ISL ക്ലബ്ബ്

താരത്തിനു നേരെയാണ് ഇന്ത്യൻ എയർ ഫോഴ്സ് താരം വംശീയത ഉയർത്തിയതായി ബാംഗ്ലൂരു അവകാശപ്പെടുന്നത്

ഇന്ത്യൻ ഫുട്ബോളിൽ റേസിസം നടന്നതായി ബാംഗ്ലൂരു എഫ്സി. കഴിഞ്ഞ ദിവസം നടന്ന ഡ്യൂറണ്ട് കപ്പ്‌ മത്സരത്തിനിടെ ബാംഗ്ലൂരു എഫ്സി താരത്തിനു നേരെയാണ് ഇന്ത്യൻ എയർ ഫോഴ്സ് താരം വംശീയത ഉയർത്തിയതായി ബാംഗ്ലൂരു അവകാശപ്പെടുന്നത്.

ബാംഗ്ലൂരു എഫ്സി തന്നെ ഒഫീഷ്യൽ ആയി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമി ടീമായ ഇന്ത്യൻ എയർ ഫോഴ്സുമായി നടന്ന ഡ്യൂറണ്ട് കപ്പ്‌ മത്സരത്തിനിടെ എതിർ ടീം താരത്തിൽ നിന്നും നമ്മുടെ ഒരു താരത്തിനു റേസിസം നേരിടേണ്ടി വന്നെന്നാണ് ബാംഗ്ലൂരു എഫ്സിയുടെ പ്രസ്താവനയിൽ പറയുന്നത്.

കൂടാതെ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച ബാംഗ്ലൂരു എഫ്സി, വിവേചനത്തിന് എവിടെയും സ്ഥാനമില്ലെന്നും ഫുട്ബോൾ എല്ലാവർക്കുമുള്ളതാണെന്നും പറഞ്ഞു.

മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ബാംഗ്ലൂരു എഫ്സി വിജയിച്ചു. ഈയൊരു സംഭവത്തെ ആസ്പദമാക്കി വരും ദിവസങ്ങളിൽ അധികാരികളുടെ ഭാഗത്ത്‌ നിന്നും എന്തൊക്കെ നടപടികൾ ഉണ്ടാകുമെന്നത് നമുക്ക് കാത്തിരുന്ന് കാണാം..

ഒടുവിൽ അഡ്രിയാൻ ലൂണയുടെ കാര്യവും തീരുമാനമായി..

ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ഇവനാകുമോ?