ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെയും അവിഭാജ്യ താരമായ മലയാളി യുവ താരം രാഹുൽ കെപി ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയിരുന്നില്ല.
ജൂണിൽ നടക്കുന്ന ഇന്റർകോൺണ്ടിനന്റൽ കപ്പിനുള്ള ഇന്ത്യൻ ദേശീയ ടീമിൽ നിന്നുമാണ് രാഹുൽ കെപി പുറത്തായത്. നേരത്തെ പരിശീലകൻ വിളിച്ചുകൂട്ടിയ ദേശീയ ടീം ക്യാമ്പിൽ ഇടം നേടിയ രാഹുൽ 27 അംഗ സ്‌ക്വാഡിൽ ഇടം നേടാത്തത് ആരാധകർക്ക് വിഷമം നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു ഇന്റർവ്യൂ വിൽ ദേശീയ ടീമിന്റെ ഫൈനൽ ലിസ്റ്റിൽ ഇടം നേടാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ കെപി.
ദേശീയ ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വളരെ നല്ല കാര്യമാണെന്നും, എന്നാൽ സ്‌ക്വാഡിൽ ഇടം നേടാനാവാത്തതിന്റെ കാരണം തനിക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് രാഹുൽ പറഞ്ഞത്.
ജൂൺ 9-നാണ് ഇന്റർകൊണ്ടിനന്റൽ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. മലയാളി താരങ്ങളായ സഹൽ അബ്ദുസമദ്, ആഷിക് കുരുണിയൻ എന്നിവർ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.