in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

തകർപ്പൻ അർജന്റീനിയൻ താരം മാറ്റിയാസ് വെറോൺ തിരികെ വരുന്നു?

ഇന്ത്യൻ ഫുട്ബോളിൽ പന്ത് കൊണ്ട് മൈതാനത്ത് ചിത്രം വരയ്ക്കാൻ അർജന്റീനിയൻ മിഡ്‌ഫീൽഡർ മടങ്ങി വരുന്നു. മുൻപ് കേരളത്തിലെ ഫുട്ബോൾ ക്ലബ്ബായ മുത്തൂറ്റ് എഫ്എക്ക്‌ വേണ്ടി കളിച്ച മിഡ്‌ഫീൽഡർ താരമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.

ഇന്ത്യൻ ഫുട്ബോളിൽ പന്ത് കൊണ്ട് മൈതാനത്ത് ചിത്രം വരയ്ക്കാൻ അർജന്റീനിയൻ മിഡ്‌ഫീൽഡർ മടങ്ങി വരുന്നു. മുൻപ് കേരളത്തിലെ ഫുട്ബോൾ ക്ലബ്ബായ മുത്തൂറ്റ് എഫ്എക്ക്‌ വേണ്ടി കളിച്ച മിഡ്‌ഫീൽഡർ താരമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.

ഐ ലീഗ് ക്ലബ്ബായ ഐസോൾ എഫ്സിയിലേക്കാണ് 28 വയസുകാരനായ അർജന്റീനിയൻ താരം മാറ്റിയാസ് വെറോൺ കുറച്ചു വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്നത്.

വരുന്ന ഐ ലീഗ് സീസണിൽ ഐസോൾ എഫ്സിയുടെ കുപ്പായമണിയാൻ മാറ്റിയാസ് വെറോൺ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2016-ൽ സീനിയർ കരിയർ ആരംഭിച്ച മാറ്റിയാസ് വെറോൺ 2020-ലാണ് ഇന്ത്യൻ ക്ലബ്ബായ ഐസോളിലേക്ക് വരുന്നത്, ഒരു സീസൺ ഐ ലീഗ് ക്ലബിന് വേണ്ടി കളിച്ചെങ്കിലും 8 മത്സരങ്ങളിൽ നിന്ന് 1 ഗോൾ മാത്രം നേടിയ അർജന്റീനിയൻ താരത്തിന് ഗോളടിയിലും മറ്റുമായി തന്റെ മികച്ച ആവർത്തിക്കാനായില്ല.

അടുത്ത സീസണിൽ തന്നെ കേരള ക്ലബ്ബായ മുത്തൂറ്റ് എഫ്എയിലെത്തിയ താരം ഒരു സീസൺ കേരള ക്ലബ്ബിൽ ചെലവഴിച്ചു. 9 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയ ശേഷമാണ് താരം ക്ലബ്ബ്‌ വിടുന്നത്

ഗോളടിയിലും തന്റെ കരിയറിൽ മികച്ചു നിന്ന മാറ്റിയാസ് വെറോണിനെ ഈ വർഷം കൊൽക്കത്തൻ ക്ലബ്ബായ ജോർജ് ടെലിഗ്രാഫ് സ്വന്തമാക്കിയിരുന്നു. എന്നാൽ അൽപ്പം നാളുകൾക്കു ശേഷമാണ് ഐ ലീഗ് ക്ലബ്ബായ ഐസോൾ തങ്ങളുടെ പഴയ താരത്തിനെ തിരികെ കൂടാരത്തിലെത്തിച്ചുവെന്ന ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പുതിയ വിദേശ താരം വന്ന പോലെ മടങ്ങിപോയി, പകരം തകർപ്പൻ വിദേശ സൈനിങ് നടത്താൻ ഗോകുലം കേരള എഫ്സി

തകർപ്പൻ ജപ്പാനീസ് താരം ഇന്ത്യയിലേക്ക്..