ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023- 24 സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിലേക്ക് തകർപ്പൻ ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരം വരും പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരമായ ഹിരാ മൊണ്ടലിനെ സ്വന്തമക്കാനായുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു എന്ന് പറഞ്ഞു റൂമർ പുറത്ത് വന്നിരുന്നു. താരം നിലവിൽ ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമാണ്.
പക്ഷെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരം നോർത്ത് ഈസ്റ്റിൽ തന്നെ തുടരുമെന്നാണ്. ഇതോടെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ലയെന്ന് ഉറപ്പായി. ഇതോടെ ഒട്ടേറെ അഭ്യൂഹംങ്ങൾക്കാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിലാണ് താരം നോർത്ത് ഈസ്റ്റിൽ എത്തിയത്.
https://www.instagram.com/p/Cu36L5yPgOZ/?igshid=MmU2YjMzNjRlOQ==
നോർത്ത് ഈസ്റ്റിന് പുറമെ ബംഗളുരു എഫ്സി, ഈസ്റ്റ് ബംഗാൾ എന്നി ക്ലബ്ബുകളക്കും താരം പന്ത് തട്ടിയിട്ടുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധർ ഇപ്പോഴും ക്ലബ് മികച്ചൊരു ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരത്തെ തന്നെ കൂടാരത്തിൽ കൊണ്ടുവരുമെന്ന പ്രതിക്ഷയിലാണ്.