in , ,

LOVELOVE

സഞ്ജു ടീമിൽ; സിംബാവെയെക്കതിരായുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു; 4 പുതുമുഖങ്ങൾ

ടി20 ലോകകപ്പിന് ശേഷം നടക്കുന്ന സിംബാവെ പര്യടനത്തിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്.

ടി20 ലോകകപ്പിന് ശേഷം നടക്കുന്ന സിംബാവെ പര്യടനത്തിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്.

ശുഭ്മാൻ ഗില്ലാണ് പരമ്പരയിലെ നായകൻ.അഭിഷേക് ശർമ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, നിതീഷ് കുമാര്‍ റെഡ്ഡി, എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം വിട്ടു നില്‍ക്കുന്ന പരമ്പരയില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം എന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. അതിനെ സാധുകരിക്കുന്നതാണ് സ്‌ക്വാഡ്.

ജൂലൈ ആറ് മുതലാണ് ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പര തുടങ്ങുന്നത്. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.

അതേസമയം രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഇന്ത്യയുടെ പുതിയ പരിശീലകനാകുമെന്ന് കരുതുന്ന ഗൗതം ഗംഭീര്‍ സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്നും വിവിഎസ് ലക്ഷ്മണാകും ഇന്ത്യയുടെ പരിശീലകനെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓഗസ്റ്റില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ മാത്രമെ ഗംഭീര്‍ പരിശീലകനായി എത്തൂ എന്നാണ് കരുതുന്നത്.

Squad: Ꮪhubman Gill (Captain), Yashasvi Jaiswal, Ruturaj Gaikwad, Abhishek Sharma, Rinku Singh, Sanju Samson (WK), Dhruv Jurel (WK), Nitish Reddy, Riyan Parag, Washington Sundar, Ravi Bishnoi, Avesh Khan, Khaleel Ahmed, Mukesh Kumar, Tushar Deshpande.

കോഹ്‌ലിയും രോഹിതും ഉൾപ്പെടെ 4 സീനിയേഴ്സ് പുറത്തേക്ക്; ചാമ്പ്യൻസ് ട്രോഫി അവസാന ടൂർണമെന്റ്റ്?

സഞ്ജുവിന്റെ കഴിവ് പാഴാക്കി കളയുന്നു; ചർച്ചയായി ഗംഭീറിന്റെ വാക്കുകൾ