മലേഷ്യയ്‌ക്കെതിരായ ഫിഫ ഇൻ്റർനാഷണൽ ഫ്രണ്ട്‌ലി മത്സരത്തിനായുള്ള ഇന്ത്യൻ സീനിയർ ടീമിനെ പ്രഖ്യാപിച്ച് ഹെഡ് കോച്ച് മനോലോ മാർക്വേസ്. 26 അംഗ സ്‌ക്വാഡിനെയാണ് മനോലോ തിരെഞ്ഞെടുത്തത്.
നവംബർ 18ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ബ്ലൂ ടൈഗേഴ്സ് മലേഷ്യയെ നേരിടുക. സ്‌ക്വാഡിൽ ബ്ലാസ്റ്റേഴ്‌സിന്റെ യുവ മലയാളി താരം വിബിൻ മോഹനൻ ഇടം നേടി.
അതോടൊപ്പം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി വിങർ ജിതിൻ എംഎസിനും ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളി വന്നിരിക്കുകയാണ്. മലേഷ്യ നേരിടാനുള്ള ഇന്ത്യയുടെ 26 അംഗ സ്‌ക്വാഡ് ഇതാ…
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് സാങ്‌വാൻ, അൻവർ അലി, ആശിഷ് റായ്, ചിംഗ്‌ലെൻസന സിംഗ് കോൺഷാം, ഹ്മിംഗ്തൻമാവിയ റാൾട്ടെ, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിംഗൻ.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ജീക്സൺ സിംഗ് തൗണോജം, ജിതിൻ എംഎസ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ.
ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പർതാപ് സിംഗ്.