in , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

അവസരം കിട്ടുന്നില്ല?; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു… ഞെട്ടലോടെ ആരാധകർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 സീസൺ മുന്നോടിയായി ബംഗളുരു എഫ്സിയിൽ നിന്ന് ഒട്ടേറെ പ്രതിക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമായിരുന്നു…..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 സീസൺ മുന്നോടിയായി ബംഗളുരു എഫ്സിയിൽ നിന്ന് ഒട്ടേറെ പ്രതിക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമായിരുന്നു ബിദ്യസാഗർ. ബംഗളുരു എഫ്സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിലെത്തിയിരുന്നത്.

പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാർ സ്ഥിരമാക്കുകയായിരുന്നു. എന്നാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ വേണ്ടത്ര അവസരം കിട്ടിയിരുന്നില്ല. താരം ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് വെറും ആറ് മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളു.

എന്നാൽ ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സങ്കടക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബിദ്യ സാഗർ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ്. ഒന്നെങ്കിൽ ഈ സീസൺ അവസാനമോ അല്ലെങ്കിൽ വരാൻ പോവുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിലോ താരം ബ്ലാസ്റ്റേഴ്‌സ് വിടും.

അവസരം ലഭിക്കാത്തത് കൊണ്ട് തന്നെയാണ് താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. താരം ഏറ്റവും കൂടുതൽ സാധ്യത ഐഎസ്എലിലേക്ക് പുതിയതായി വന്ന പഞ്ചാബ് എഫ്സിയിലേക്ക് കൂട്മാറാനാണ്.

അവധി മതിയാക്കി ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് തുടങ്ങുന്നു?; ഒഫീഷ്യൽ തീയതി പുറത്ത്…

ഏഷ്യൻ വൻകരയിൽ ബ്ലാസ്റ്റേഴ്‌സിന്റെ സർവാധിപത്യം?; റൊണാൾഡോയുടെ അൽ-നാസറിന് തൊട്ട് പിന്നിൽ ബ്ലാസ്റ്റേഴ്‌സ്?…