in ,

അൽവാരോ ഗോവയിൽ തുടർന്നേക്കില്ല? എഡു ബെഡിയയും പുറത്തേക്ക്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീടപ്രതീക്ഷകളുമായി സ്പാനിഷ് പരിശീലകൻ കാർലോസ് പെനക്ക് കീഴിൽ പുതിയൊരു ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനെ കാത്തിരിക്കുന്ന എഫ്സി ഗോവ ആരാധകർക്ക് ആശങ്ക നൽകുന്നതാണ് നിലവിലെ താരങ്ങളുടെ ഭാവി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീടപ്രതീക്ഷകളുമായി സ്പാനിഷ് പരിശീലകൻ കാർലോസ് പെനക്ക് കീഴിൽ പുതിയൊരു ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനെ കാത്തിരിക്കുന്ന എഫ്സി ഗോവ ആരാധകർക്ക് ആശങ്ക നൽകുന്നതാണ് നിലവിലെ താരങ്ങളുടെ ഭാവി.

അൽവാരോ വസ്കസ്, എഡു ബെഡിയ എന്നീ കിടിലൻ സ്പാനിഷ് വിദേശ താരങ്ങൾ എഫ്സി ഗോവയിൽ തുടരുന്ന കാര്യത്തിൽ വലിയ തോതിലുള്ള ആശങ്കയാണ് ഗോവൻ ആരാധകർക്കുള്ളത്.

ഈ രണ്ട് കിടിലൻ സ്പാനിഷ് താരങ്ങളുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് പേരുടെയും ഗോവ ടീമിലെ ഭാവി സാധ്യതകൾ കുറവായാണ് കാണപ്പെടുന്നത്.

2017-ൽ എഫ്സി ഗോവയിൽ ചേർന്ന സ്പാനിഷ് മിഡ്‌ഫീൽഡ് താരം എഡു ബെഡിയയുടെ ഗോവയുമായുള്ള കഴിഞ്ഞ വർഷം ഒപ്പ് വെച്ച ഒരു വർഷത്തെ പുതുക്കിയ പുതിയ കരാർ ഈ മാസം അവസാനത്തോടെ അവസാനിക്കുകയാണ്.

എന്നാൽ ഗോവയിൽ തുടരാൻ താരം താല്പര്യം കാണിച്ചിട്ടും താരത്തിന് പുതിയൊരു കരാർ കൂടി നൽകാൻ എഫ്സി ഗോവ ശ്രമിച്ചിട്ടില്ല. സൂപ്പർ താരത്തിന്റെ കരാർ അവസാനിച്ചു കഴിഞ്ഞാൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഫ്രീ ഏജന്റാകുന്ന താരത്തിനെ ഏത് ക്ലബ്ബിന് വേണമെങ്കിലും സൈൻ ചെയ്യൻ ശ്രമങ്ങൾ നടത്താം.

അതേസമയം അൽവാരോയുടെ കാര്യത്തിൽ നോക്കുകയാണെങ്കിൽ ഒരു വർഷ കരാർ കൂടി എഫ്സി ഗോവയിൽ അവശേഷിക്കുന്നുണ്ടെങ്കിലും താരം അടുത്ത സീസണിൽ ടീമിൽ തുടരാൻ സാധ്യത കുറവായാണ് കാണപ്പെടുന്നത്.

ഏറെ പ്രതീക്ഷയുമായി ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോവയിലെത്തിയ അൽവാരോ വസ്കസിനു കാര്യമായ പ്രകടനം എഫ്സി ഗോവക്കൊപ്പം പുറത്തെടുക്കാനായിട്ടില്ല.

ഒന്നല്ല, ഡബിൾ സൈനിങ്?കിടിലൻ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?

ബ്ലാസ്റ്റേഴ്സിനെ ഗോവ പറ്റിച്ചു? എങ്കിലും പണം വാരിയെറിയാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണ്?