ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ വളരെയധികം ത്രില്ലടിപ്പിച്ച ഇന്നത്തെ കിടിലൻ പോരാട്ടം ഈ സീസണിലെ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ്. അടിയും തിരിച്ചടിയുമായി ഗോളുകളുടെ മഴയാണ് ഐ എസ് എൽ പോരാട്ടത്തിൽ പിറന്നത്.
എഫ്സി ഗോവയുടെ ഹോം സ്റ്റേഡിയത്തിൽ അവരുടെ കാണികൾക്ക് മുന്നിൽവച്ച് മാസ് കാണിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെ അവസാന നിമിഷങ്ങളിൽ മറുപടി നൽകിയ എഫ് സി ഗോവ തോൽവിയില്ലതെ കളിയവസാനിപ്പിച്ചു.
Also Read – ലെവൻ പുലിയാണ്👀🔥ഈ പെർഫോമൻസ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കിരീടപ്രതീക്ഷകൾ ഉയർത്തുന്നത്..
ഗോവയിലെ ഫത്തോർഡ സ്റ്റേഡിയം ഉണർന്നു ആറാം മിനിറ്റിൽ ലീഡ് നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ
എഫ്സി ഗോവ സമനില സ്വന്തമാക്കി.
രണ്ടാം പകുതിയിൽ കളി ആരംഭിച്ചപ്പോഴേക്കും 47 മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളുമായി അര്മാണ്ടോ സാദികു ഗോവക്ക് ലീഡ് നൽകി. എന്നാൽ ആൽബിച്ചിന്റെ രണ്ടാമത്തെ ഗോളോടെ 51 മിനിറ്റിൽ സമനില സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 56 മിനിറ്റിൽ മത്സരത്തിൽ വീണ്ടും ലീഡ് സ്വന്തമാക്കി.
Also Read – മണ്ടൻ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്🤭 റഫറി ചതിച്ചെന്ന് ആശാനും പറയുന്നു..
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ എഫ് സി ഗോവ മൂന്നാമത്തെ ഗോളും തിരിച്ചടിച്ചതോടെ മത്സരം മൂന്ന് ഗോളിന്റെ സമനിലയിൽ കലാശിച്ചു. മത്സരം കഴിയാൻ നേരത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ യാദവിനു റെഡ് കാർഡ് ലഭിച്ചു. ഓരോ പോയിന്റുകൾ വീതം പങ്കിട്ടുകൊണ്ട് തുല്യശക്തരായി ഇരു ടീമുകളും പിരിഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്സിനെ തോല്പിക്കുന്നതിൽ കുറഞ്ഞൊന്നും ആഗ്രഹിച്ചില്ല, പക്ഷെ ഇതിൽ ഹാപ്പിയല്ലെന്ന് കോച്ച്..