ഇന്ത്യൻ സൂപ്പർ ലീഗിന്റെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയി കിടക്കുന്നതിനാൽ മികച്ച രീതിയിലുള്ള ട്രാൻസ്ഫർ മുന്നേറ്റങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ടീമുകൾ നടത്തുന്നത്, മികച്ച ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയാണ് ടീമുകളുടെ മത്സരം അരങ്ങേറുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ട് വമ്പൻ ക്ലബ്ബുകളായ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജയ്ന്റസും തമ്മിൽ നടന്ന കടുത്ത ട്രാൻസ്ഫർ പോരാട്ടത്തിന് ഒടുവിൽ ട്രാൻസ്ഫർ ലക്ഷ്യമായ ഹൈദരാബാദ് എഫ്സി താരം ആകാശ് മിശ്രയുടെ ഭാവി തീരുമാനമായി.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചാമ്പ്യൻ ടീമായ ഹൈദരാബാദ് എഫ്സിയുടെ വെറും 21-കാരനായ നിലവിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് താരങ്ങളിൽ ഒരാളായ ആകാശ് മിശ്രക്ക് വേണ്ടി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് ആദ്യം നീക്കങ്ങൾ നടത്തി മുന്നേറുന്നത്.
എന്നാൽ കോടികൾ വാരിയെറിഞ്ഞു കൊണ്ട് വമ്പൻ ഓഫർ നൽകി മുംബൈ സിറ്റി എഫ്സി രംഗത്ത് വന്നതോടെ ആകാശ് മിശ്രയെ മുംബൈ സിറ്റിക്ക് നൽകാൻ ഹൈദരാബാദ് എഫ്സി തീരുമാനിക്കുകയായിരുന്നു. നിലവിൽ ഈ യുവ സൂപ്പർ താരത്തിന്റെ സൈനിങ് ഷീൽഡ് ട്രോഫി ജേതാക്കളായ മുംബൈ സിറ്റി എഫ്സി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ ആരോസിലൂടെ സീനിയർ കരിയർ ആരംഭിച്ച ആകാശ് മിശ്ര 2020-ലാണ് ഹൈദരാബാദ് എഫ്സിയിലെത്തുന്നത്. ഇന്ത്യയുടെ അണ്ടർ 20, അണ്ടർ 23 ടീമുകളിൽ ഇടം നേടിയ താരം നിലവിൽ ഇന്ത്യൻ ഫുട്ബോൾ സീനിയർ ടീമിലും കളിക്കുന്നുണ്ട്.