ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന തകർപ്പൻ മത്സരത്തിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെതീരെ തകർപ്പൻ പ്രകടനം കാഴ്ചവച്ച കീഴടങ്ങിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
Also Read – കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ കംബാക് പെർഫോമൻസ്🔥
കൊൽക്കത്തയിലെ ഹോം സ്റ്റേഡിയത്തിൽ നിലവിലെ ഡ്യുറണ്ട് കപ്പ് ജേതാക്കളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിക്കാൻ ഇറങ്ങിയ മോഹൻ ബഗാന് നാല് മിനിറ്റിൽ ആദ്യ പ്രഹരമേറ്റു. ബോക്സിന് പുറത്തുനിന്നും തകർപ്പൻ പവർഫുൾ ഗോളോടെ നാലാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് സ്വന്തമാക്കി.
എന്നാൽ പത്താം മിനിറ്റിൽ സമനില ഗോൾ തിരിച്ചടിച്ച മോഹൻബഗാന്റെ വലയിൽ 24 മിനിറ്റിൽ വീണ്ടും പന്ത് എത്തിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വീണ്ടും ലീഡ് സ്വന്തമാക്കി ആദ്യ പകുതി അവസാനിപ്പിച്ചു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ വിജയത്തിന് സഹായിച്ചത് ഫാൻസ്🔥മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ വാക്കുകൾ..
രണ്ടാം പകുതിയുടെ 61 മിനിറ്റിലാണ് മത്സരത്തിലെ വിവാദകരമായ ഗോൾ പിറക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോസ്റ്റിനു മുന്നിൽ ഗോൾ കീപ്പർ ഗുർമീത് പന്ത് കയ്യിലൊതുക്കാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ മോഹൻ ബഗാൻ താരം സുബാക്ഷിഷ് ബോസ് കീപ്പരുടെ കയ്യിൽ ചവിട്ടി പരിക്ക് ഏല്പിച്ചു പന്ത് വലയിലെത്തിച്ചു.
Also Read – മത്സരം വിജയിച്ചെങ്കിലും ലൂണയെ ബ്ലാസ്റ്റേഴ്‌സ് മിസ് ചെയ്തോ? കോച്ചിന്റെ അഭിപ്രായം ഇതാണ്..
വ്യക്തമായി ഫൗൾ ചെയ്തിട്ടും റഫറി ഈ ഗോൾ മോഹൻ ബഗാന് അനുവദിച്ചതോടെ മത്സരം സമനിലയിലെത്തി. ഒടുവിൽ 87 മിനിറ്റിൽ കമിങ്സനിലൂടെ മൂന്നാമത്തെ ഗോൾ സ്വന്തമാക്കിയ മോഹൻ ബഗാൻ വിജയത്തോടെ മൂന്നു പോയന്റ് സ്വന്തമാക്കി കളം വിട്ടു.
Also Read – നായകൻ അഡ്രിയാൻ ലൂണ തിരിച്ചെത്തുന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവാതെ ആശാൻ..
മോഹൻ ബഗാൻ നേടിയ രണ്ടാമത്തെ ഗോളാണ് മത്സരത്തിന്റെ ഗതിയെ മാറ്റിയത്. വീഡിയോ താഴെ കൊടുക്കുന്നു..
Also Read – ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് തുടക്കം ആവർത്തിക്കുന്ന സ്റ്റാറെ👀🔥ഈ കണക്കുകൾ ശ്രദിക്കൂ..