in ,

LOVELOVE OMGOMG AngryAngry

ഇന്ന് സൂപ്പർ താരങ്ങൾ തമ്മിലുള്ള തകർപ്പൻ പോരാട്ടം?ലൈവ് കാണാം..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ ഇന്ന് രാത്രി 7:30ന് ഗുവാഹതിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയും, തകർപ്പൻ വിദേശ താരങ്ങളുടെയും മലയാളി താരങ്ങളുടെയും കരുത്തിലെത്തുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുകയാണ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ ഇന്ന് രാത്രി 7:30ന് ഗുവാഹതിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയും, തകർപ്പൻ വിദേശ താരങ്ങളുടെയും മലയാളി താരങ്ങളുടെയും കരുത്തിലെത്തുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുകയാണ്.

കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരു എഫ്സിക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും അർഹിച്ച ഗോൾ ലഭിക്കാതിരുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ആദ്യ മത്സരത്തിലെ തോൽവിയെ മായ്ക്കാനാണ് വരുന്നത്. ജോൺ ഗസ്തനാഗ, റോമെയിൻ ഫിലിപ്പോടെക്സ് തുടങ്ങിയ വിദേശ താരങ്ങളുടെ മികച്ച ഫോം ഇന്ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് ഹോം ഗ്രൗണ്ടിനൊപ്പം തുണയാകും.

മറുഭാഗത്ത് മുംബൈ സിറ്റി എഫ്സിക്കെതിരെ അവരുടെ സ്റ്റേഡിയത്തിൽ ഗോളടിച്ചു നേടിയെടുത്ത സമനില പോയന്റുമായാണ് ഹൈദരാബാദ് എഫ്സി വരുന്നത്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് വെച്ച് തോൽപിക്കാൻ മനോലോ മാർക്കസിന്റെ സംഘത്തിന് കഴിയുമോയെന്ന് കണ്ടറിയണം.

ഇന്ന് രാത്രി നടക്കുന്ന ഈ കിടിലൻ പോരാട്ടത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ, ജിയോ ടിവി, ഡിസ്‌നി എന്നിവയിൽ ലഭ്യമാണ്. മലയാളം കമ്മന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും മത്സരം കാണാനാവും.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളുടെയും സാധ്യത ലൈനപ്പ് ഇങ്ങനെയാണ്.

  • NorthEast United
  • Arindam Bhattacharya (GK); Mohammed Irshad, Gaurav Bora, Michael Jakobsen (C), Gurjinder Kumar; Jon Gaztanaga, Romain Philippoteaux, Emanuel Lalcchanchhuaha; Gani Nigam, Jithin Subran, Matt Derbyshire.

  • Hyderabad FC

Laxmikant Kattimani (GK); Nikhil Poojari, Odei Onaindia, Chinglensana Singh, Manoj Mohammed; Joao Victor (C), Hitesh Sharma; Joel Chianese, Mohammad Yasir, Halicharan Narzary, Bartholomew Ogbeche.

എടികെ മോഹൻ ബഗാൻ കിരീടം നേടാൻ സാധ്യതയുണ്ട് – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..

ഇനി സഞ്ജു യുഗം; ബിസിസിഐയ്ക്ക് വമ്പൻ സിഗ്നൽ നൽകി സഞ്ജു