in ,

കൊമ്പന്മാർക്ക് വാരികുഴി ഒരുക്കി ഒഡിഷ, വിജയവഴിയിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, ഇന്ന് കിടിലൻ പോരാട്ടം

ഹോം ഗ്രൗണ്ടിലേറ്റ വമ്പൻ തോൽവിയുടെ ക്ഷീണം മായ്ക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുമ്പോൾ, കൊമ്പന്മാരെ വീഴ്ത്താൻ ഹോം ഗ്രൗണ്ടിൽ വാരിക്കുഴിയൊരുക്കി കാത്തിരിക്കുന്നത് ജോസഫ് ഗോമ്പാവുവിന്റെ ഒഡിഷ എഫ്സിയാണ്.

ഹോം ഗ്രൗണ്ടിലേറ്റ വമ്പൻ തോൽവിയുടെ ക്ഷീണം മായ്ക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുമ്പോൾ, കൊമ്പന്മാരെ വീഴ്ത്താൻ ഹോം ഗ്രൗണ്ടിൽ വാരിക്കുഴിയൊരുക്കി കാത്തിരിക്കുന്നത് ജോസഫ് ഗോമ്പാവുവിന്റെ ഒഡിഷ എഫ്സിയാണ്.

ഇന്ന് രാത്രി 7:30ന് ഭുവന്വേശറിലെ കലിംഗ സ്റ്റേഡിയത്തിൽ പന്തുരുളുമ്പോൾ കഴിഞ്ഞ മത്സരത്തിലെ തോൽ‌വിയിൽ നിന്നും കരകയറി വിജയവഴിയിലെത്താനാനാണ് ഇരുടീമുകളും ഒരുങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോടാണ് ഒഡിഷ പരാജയപ്പെടുന്നതെങ്കിൽ, ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത് എ ടി കെ മോഹൻ ബഗാനോടാണ്.

ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ഇരുടീമുകളുടെയും വാർത്തകളിലേക്ക് വരികയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ എല്ലാ താരങ്ങളും മത്സരത്തിന് ലഭ്യമാകുമെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച് പറഞ്ഞു. എന്നാൽ ഒഡിഷ എഫ്സിക്ക്‌ സീസണിലെ മൂന്നാം മത്സരത്തിലും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം മൈക്കൽ സൂസൈരാജിന്റെ സേവനം ലഭ്യമാകില്ലെന്ന് ജോസഫ് ഗോമ്പാവു പറഞ്ഞിട്ടുണ്ട്.

ഇതുവരെ ഇരുടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റുമുട്ടിയത് 6 തവണയാണ്, ഇതിൽ ഒഡിഷ എഫ്‌സി ഒരു മത്സരവും കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് മത്സരങ്ങളും വിജയിക്കുകയും മൂന്ന് മത്സരങ്ങൾ സമനിലയിലാവുകയും ചെയ്തു. എന്തായാലും ഒരു കിടിലൻ ത്രസിപ്പിക്കുന്ന പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

isl

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീം സ്പിരിറ്റ്‌ ക്രീയേറ്റ് ചെയ്യുന്നതെങ്ങനെയാണെന്ന് വിശദീകരിച്ച് പരിശീലകൻ

ഒഡിഷ vs കേരള ബ്ലാസ്റ്റേഴ്‌സ്, കിടിലൻ മത്സരത്തിന്റെ സാധ്യത ലൈനപ്പുകൾ ഇങ്ങനെ..