വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലേക്ക് വേണ്ടി കരുത്തുറ്റ പ്രതിരോധം തീർക്കുവാനും എതിരാളികളെ ഭയപ്പെടുത്തുവാനും ഒരു കിടിലൻ ഡിഫൻഡറെ കൊണ്ടുവന്നിരിക്കുകയാണ് ഐഎസ്എലിന്റെ മുൻ ചാമ്പ്യന്മാരായ ബാംഗ്ലൂർ എഫ്സി.
26 വയസ്സ് മാത്രം പ്രായമുള്ള ഡച്ച് ലീഗിൽ കളിക്കുന്ന കെസിയ വീൻഡോർപ് എന്നാ സെന്റർബാക്ക് താരത്തിനെയാണ് ബാംഗ്ലൂരിൽ എഫ് സി സ്വന്തമാക്കിയതായി പ്രഖ്യാപനം നടത്തിയത്, എതിരാളിയെ ചവിട്ടിയിടുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ബാംഗ്ലൂർ എഫ് സി തങ്ങളുടെ പുതിയ താരം ഒരു വില്ലനാണെന്ന് മുന്നറിയിപ്പ് നൽകുന്നത്.
ഡച്ച് ലീഗ് ക്ലബ്ബായ ഇമ്മനിന് വേണ്ടി 2017-മുതൽ കളിച്ചു തുടങ്ങിയ കെസിയ 141 മത്സരങ്ങളിൽ ആണ് ഡച്ച് ക്ലബ്ബിന് വേണ്ടി ബൂട്ട് കെട്ടിയത്, നെതർലാൻഡ്സ് താരമായ കേസിയ അണ്ടർ 17 ദേശീയ ടീമിന് വേണ്ടിയും ബൂട്ട് കിട്ടിയിട്ടുണ്ട്.
യൂറോപ്പിലെ ടോപ്പ് ലീഗുകളിൽ ഒന്നായ ഡച്ച് ലീഗിൽ നിന്നും ഒരു സൂപ്പർതാരത്തിനെ കൊണ്ടുവന്ന ബാംഗ്ലൂർ എഫ്സി വരും സീസണിൽ മികച്ച ടീമായി ശക്തിപ്പെടുമെന്ന് ഉറപ്പാണ്. 26 കാരനായ താരത്തിന്റെ വരവ് ബാംഗ്ലൂര് എഫ്സിക്ക് ആത്മവിശ്വാസം കൂടുതൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 വരെയുള്ള രണ്ടു വർഷത്തെ കരാറിലാണ് സൂപ്പർതാരത്തിനെ ദി ബ്ലൂസ് കൊണ്ടുവന്നത്.