in

LOVELOVE LOLLOL OMGOMG AngryAngry CryCry

ഒടുവിൽ ഗാരി ഹൂപ്പർ തിരിച്ചു വരുന്നു…

ടോട്ടൻഹാം ഹോട്സ്പറിന്റെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഗാരി ഹൂപ്പർ നോർവിച് സിറ്റി, സെൽറ്റിക് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കുപ്പായമണിഞ്ഞിട്ടുണ്ട്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്നും തങ്ങളുടെ മനസ്സിൽ കൊണ്ടുനടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ ഗാരി ഹൂപ്പർ വീണ്ടും ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെയെത്തിയെക്കുമെന്ന് സൂചന.

ടോട്ടൻഹാം ഹോട്സ്പറിന്റെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഗാരി ഹൂപ്പർ നോർവിച് സിറ്റി, സെൽറ്റിക് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കുപ്പായമണിഞ്ഞിട്ടുണ്ട്.

2020-2021 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയ ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായിരുന്നു. 18 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ നേടിയ ഗാരി ഹൂപ്പർ നിലവിൽ എ-ലീഗ് ക്ലബ്ബായ വെല്ലിങ്ടൻ ഫിനിക്സിന്റെ താരമാണ്.

34 വയസുള്ള ഈ ഇംഗ്ലീഷ് മുന്നേറ്റ നിര താരത്തെ ടീമിലെത്തിക്കുവാൻ വേണ്ടി ഇന്ത്യൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

.https://twitter.com/sevensftbl/status/1556227579916750848?

ഈസ്റ്റ്‌ ബംഗാളിനെ താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും താരത്തിന്റെയും ക്ലബ്ബിന്റെയും ഭാഗത്ത്‌ നിന്നുള്ള സമീപനം കൂടി പരിഗണിച്ചാവും ട്രാൻസ്ഫർ നീക്കങ്ങൾ മുന്നോട്ട് പോകുക.

ബ്രസീലിയൻ കൊടുങ്കാറ്റ് ഇന്ത്യയിലേക്ക്..

മാഡ്രിഡിൽ നിന്നൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്..