ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ. ഐഎസ്എൽ സീസണിന് മുന്നോടിയയുള്ള പ്രീസീസൺ പരിശീലന തയ്യാറെടുപ്പുകൾക്ക് ഒരുങ്ങവേ സൈനിങ്ങുകളും ടീമുകൾ നടത്തുന്നുണ്ട്.
വിദേശ താരങ്ങളുടെയും ഇന്ത്യൻ താരങ്ങളുടെയും ട്രാൻസ്ഫർ നീക്കങ്ങളാണ് നിലവിൽ ഓപ്പൺ ആയി കിടക്കുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ ഐaഎസ്എൽ ക്ലബ്ബുകൾ നടത്തുന്നത്.
എന്തായാലും ഒഫീഷ്യലി ഒരു ബ്രസീലിയൻ സൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ് ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. ബ്രസീലിൽ നിന്നുമുള്ള ഒരു മുന്നേറ്റനിര താരത്തിനെയാണ് ടീമിൽ എത്തിച്ചിരിക്കുന്നത്.
33-കാരനായ ഇബ്സൺ മെലോ എന്ന ഫോർവേഡ് താരത്തിനെ സ്വന്തമാക്കിയതായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഫീഷ്യൽ ആയി അറിയിച്ചിട്ടുണ്ട്. എല്ലാ തവണയും ഐഎസ്എലിൽ മോശം പ്രകടനം നടത്തുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണയെങ്കിലും മികച്ച പ്രകടനം നടത്തണമെന്ന് ലക്ഷ്യമിടുന്നുണ്ട്.