ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ, ഇതിനകം തന്നെ നിരവധി ക്ലബ്ബുകൾ ഇന്ത്യൻ ഫുട്ബോൾ സീസണിന് മുന്നോടിയായി ഉള്ള പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
പ്രീസീസൺ പരിശീലനം ആരംഭിച്ചത് പോലെ തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകളെ കൊണ്ടുവരാനുള്ള നീക്കങ്ങളും ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. ഇന്ത്യൻ സൈനിങ്ങിലും വിദേശ സൈനിങ്ങുകളുമായി തകർപ്പൻ സൈന്യങ്ങൾ നടത്താനാണ് ഐഎസ്എൽ ക്ലബ്ബുകൾ ശ്രമിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ എപ്പോഴും ഏറ്റവും അവസാനസ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണ തകർപ്പൻ സൈനിങ്ങുകൾ നടത്തി മികച്ച ടീമിനെ അണിനിരത്തുകയാണ്. ഏറ്റവും ഒടുവിൽ വരുന്ന സൂചനകൾ പ്രകാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ മുൻ താരമായ ബർത്തലോമിയോ ഓഗ്ബച്ചയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങി നിരവധി ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു പരിചയമുള്ള ബർത്തലോമിയോ ഓഗബച്ച തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. സൂപ്പർതാരത്തിനു വേണ്ടി ചർച്ചകൾ നടത്തിയിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ട്രാൻസ്ഫർ സാധ്യതകൾ കൂടുകയാണ്. എങ്ങനെയെങ്കിലും സൂപ്പർ താരത്തിനെ ടീമിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ശ്രമങ്ങൾ വിജയിക്കുകയാണെങ്കിൽ സൈനിങ് പ്രഖ്യാപനം നമുക്ക് പ്രതീക്ഷിക്കാം.