in

മലയാളി താരത്തെ സ്വന്തമാക്കി മുൻ ചാമ്പ്യൻമാർ

ഈയിടെ നടന്ന റിലയൻസ് ഡെവലപ്പ്മെന്റ് ലീഗിൽ ആർ.എഫ് യങ് ചാമ്പ്സ് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി യുവതാരം സൽമാൻ ഫാരിസിനെയാണ് എഫ്സി ഗോവ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്

.

ഇന്ത്യൻ ഫുട്ബോൾ ലീഗുകളിലെ മലയാളി തിളക്കം കൂടുകയാണ്, മുമ്പത്തെ വർഷങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്കും ഐലീഗ് ക്ലബ്ബുകൾക്കും വേണ്ടി പന്ത് തട്ടുന്ന മലയാളി താരങ്ങൾ നിരവധിയാണ്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് തങ്ങളുടെ പ്രതിരോധകോട്ട സംരക്ഷിക്കാൻ ഒരു മലയാളി യുവ ഡിഫെൻഡർ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ എഫ്സി ഗോവ.

ഈയിടെ നടന്ന റിലയൻസ് ഡെവലപ്പ്മെന്റ് ലീഗിൽ ആർ.എഫ് യങ് ചാമ്പ്സ് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി യുവതാരം സൽമാൻ ഫാരിസിനെയാണ് എഫ്സി ഗോവ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

.https://twitter.com/HalfwayFootball/status/1555513746046726144?

3 വർഷത്തെ കരാറിൽ 2025 വരെയാണ് സൽമാൻ ഫാരിസ് എഫ്സി ഗോവയിൽ ഒപ്പു വെച്ചിരിക്കുന്നത്. ഈയൊരു ട്രാൻസ്ഫറിനെ സംബന്ധിച്ച് ഒഫീഷ്യൽ സ്ഥിരീകരണം ഉൾപ്പടെ ഇനിയും കൂടുതൽ വ്യക്തമായ കാര്യങ്ങൾ പുറത്തുവരാനുണ്ട്.

വീഡിയോ- മഴയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചു

ബ്ലാസ്റ്റേഴ്‌സ് വിട്ട വിദേശതാരം പുതിയ ക്ലബ്ബിലേക്ക്..