in ,

വനിതാ ഐ ലീഗ് ഏപ്രിൽ അവസാനത്തോടെ ആരംഭിക്കും …

വനിതാ ഐ ലീഗിന്റെ വിജയികൾക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് എ എഫ് സി വുമൺസ് ക്ലബ് ചാമ്പ്യൻഷിപിലേക്ക് യോഗ്യത നേടാൻ സാധിക്കും. മറിച്ചു അവസാന സ്ഥാനകാർ സംസ്ഥാന ലീഗുകളിലേക്ക് തരംതാഴ്ത്തപെടുകയും ചെയ്യും.

ഇന്ത്യൻ വനിതാ ഐ ലീഗിന്റെ അഞ്ചാം സീസൺ ഏപ്രിൽ അവസാനത്തോടെ ആരംഭിക്കും. മെയ്യിൽ ലീഗ് അവസാനിക്കും.12 ടീമുകളാണ് ലീഗിൽ കളിക്കുക.

പുതിയ ഫോർമാറ്റിലാണ് ലീഗ് സംഘടിപ്പിക്കുക. 12 ടീമുകളും തമ്മിൽ തമ്മിൽ ഓരോ മത്സരം വീതം കളിക്കും.ഒഡിഷയിലായിരിക്കും ലീഗിലെ എല്ലാ മത്സരങ്ങളും.

12 ൽ 10 ടീമുകൾ വിവിധ സംസ്ഥാനങ്ങളിലെ ലീഗ് വിജയികൾ ആയിരിക്കും. ഒഡീഷയിൽ നിന്ന് രണ്ട് ടീമുകൾ ഉണ്ടാകും. ഇന്ത്യൻ അണ്ടർ -20 ടീം ലീഗിൽ പങ്ക് എടുക്കും.

വനിതാ ഐ ലീഗിലെ നിലവിലെ ജേതാക്കൾ ഗോകുലം എഫ് സി യാണ്.കഴിഞ്ഞ സീസണിന്റെ ഫൈനലിൽ മണിപൂരി ക്ലബ്ബായ KRYPHSA യെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലം തോല്പിച്ചത്.

വനിതാ ഐ ലീഗിന്റെ വിജയികൾക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് എ എഫ് സി വുമൺസ് ക്ലബ് ചാമ്പ്യൻഷിപിലേക്ക് യോഗ്യത നേടാൻ സാധിക്കും. മറിച്ചു അവസാന സ്ഥാനകാർ സംസ്ഥാന ലീഗുകളിലേക്ക് തരംതാഴ്ത്തപെടുകയും ചെയ്യും.

പ്രതീക്ഷ, നിരാശ, ഒടുവിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീ!

സാന്റിയാഗോ ബെർണാബുവിൽ കേറി മേയാൻ ഈ കരുത്തൊന്നും പോരാ PSG