ഇന്ത്യൻ ക്രിക്കറ്റിലെ ലെജൻഡ് താരമാണ് സഹീർ ഖാൻ. പല നിർണായക ഘട്ടങ്ങളിലും ഇന്ത്യയുടെ രക്ഷകനായ സഹീർ ഖാൻ ഇന്ത്യയ്ക്കൊപ്പം 2011 ലോകകപ്പ് കിരീടനേട്ടത്തിലും ഭാഗമായിരുന്നു.
കളിക്കുന്ന സമയത്ത് ഇന്ത്യൻ ബൌളിംഗ് നിരയുടെ നായകനായിരുന്നു സഹീർ ഖാൻ. 2015 ൽ സഹീർ ഖാൻ വിരമിച്ചതിന് ശേഷം സഹീർഖനോളം മികവുള്ള ഒരു ഇടംകൈയ്യൻ ബൗളറെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല.
സഹീർഖാന് പകരമാവില്ല എങ്കിലും മറ്റൊരു സഹീർ ഖാനെ ഇന്ത്യ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുകയാണ്. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ താരമായ അർഷദീപ് സിങ്ങാണ് സഹീർഖാന്റെ പകരക്കാരനായി കണക്കാക്കുന്നത്.
പാക് മുൻതാരമായ കമ്രാൻ അക്മലാണ് അർഷദീപ് സഹീർ ഖാന്റെ പകരക്കാരനാണെന്ന അഭിപ്രായം തന്റെ യുട്യൂബ് ചാനലിൽ പങ്ക് വെച്ചിരിക്കുന്നത്.
അർഷദീപിന് നല്ല വേഗതയും നല്ല സ്വിങ്ങും ഉണ്ടെന്നും അദ്ദേഹം മികച്ച താരമായി മാറുമെന്നും അക്മൽ അഭിപ്രായപ്പെട്ടു.ഇന്ത്യൻ മറ്റൊരു സഹീർ ഖാനെ കണ്ട് പിടിച്ചെന്നും അവൻ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടായി മാറുമെന്നും അക്മൽ തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു.