in , , ,

ബുമ്രയും സർഫ്രാസുമില്ല; പന്ത് തിരിച്ചെത്തും;ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യതാ ഇലവൻ ഇപ്രകാരം

ഗംഭീറിന്റെ കീഴിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ടീം ഇന്ത്യ എപ്രകാരമായിരിക്കുമെന്ന് ആരാധകരും ഉറ്റുനോക്കുന്നുണ്ട്. നിലവിൽ സാഹചര്യം അനുസരിച്ച് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യത ഇലവനെ നമ്മുക്ക് പരിശോധിക്കാം..

ഇന്ത്യയ്ക്ക് ഇനി നേരിടാനുള്ളത് ബംഗ്ലാദേശിനെയാണ്. രണ്ട് ടെസ്റ്റുകളും 3 ടി20 മത്സരങ്ങളുമടങ്ങുന്നതാണ് ബംഗ്ലാദേശ് പരമ്പര. സെപ്റ്റംബർ 19 ന് ടെസ്റ്റ് പരമ്പരയും ഒക്ടോബർ ആറിന് ടി20 പരമ്പരയും ആരംഭിക്കും. ഗംഭീറിന്റെ കീഴിലുള്ള ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ്.

ALSO READ: സഞ്ജു എന്ത് കൊണ്ട് ദുലീപ് ട്രോഫി സ്‌ക്വാഡിലില്ല; അപ്‌ഡേറ്റുമായി ‘ദി ഹിന്ദു’ സ്പോർട്സ് ജേർണലിസ്റ്റ്

ഗംഭീറിന്റെ കീഴിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ടീം ഇന്ത്യ എപ്രകാരമായിരിക്കുമെന്ന് ആരാധകരും ഉറ്റുനോക്കുന്നുണ്ട്. നിലവിൽ സാഹചര്യം അനുസരിച്ച് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യത ഇലവനെ നമ്മുക്ക് പരിശോധിക്കാം..

ALSO READ: ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, ദ്രാവിഡ് മറ്റൊരു ദേശീയ ടീമിനായി കളിച്ചിരുന്നു; അതും 12 മത്സരങ്ങൾ; അറിയാമോ..ഈ ചരിത്രം

നായകൻ രോഹിത് ശർമയും യുവതാരം യശ്വസി ജയ്‌സ്വാളുമായിരിക്കും ഇന്ത്യൻ ഓപ്പണിങ് സഖ്യം. മൂന്നാമനായി ശുഭ്മാൻഗില്ലും നാലാമനായി വിരാട് കോഹ്‌ലിയും ഇറങ്ങും. അഞ്ചാം സ്ഥാനത്ത് ലോകേഷ് രാഹുൽ ഇറങ്ങുമ്പോൾ ഋഷഭ് പന്ത് ആറാം സ്ഥാനത്തും വിക്കറ്റ് കീപ്പറായും ഇറങ്ങും.

ALSO READ: ദയവായി ഇനി ആ ഐപിഎൽ ടീമിനായി കളിക്കരുത്; ഇന്ത്യൻ ഓൾറൗണ്ടർക്ക് നിർദേശവുമായി ഹർഷ ഭോഗ്ലെ

ഇന്ത്യയിലെ സ്പിന്നിന് അനുകൂലമായ പിച്ചായത് കൊണ്ട് രവീന്ദ്ര ജഡേജ, അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ പിന്നീടുള്ള 3 പൊസിഷനുകളിൽ ഇറങ്ങും. പരിക്ക് മാറിയെത്തിയാൽ ഷമിയും ഒപ്പം ലെഫ്റ്റ് ഹാൻഡർ അർഷദീപുമായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുക.

ALSO READ: ബംഗ്ലാദേശ് പരമ്പരയിൽ ബുംറയില്ല; ടെസ്റ്റിൽ പുതിയ ഉപനായകൻ

ജസ്പ്രീത് ബുംറ ബംഗ്ളദേശ് പരമ്പരയിൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. താരം ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മാത്രമേ തിരിച്ചെത്തുകയുള്ളു. അതേ സമയം ആദ്യ ഇലവനൊപ്പം ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരങ്ങളും ഇന്ത്യൻ സൈഡ് ബെഞ്ചിലെത്തിയേക്കും.

ALSO READ: ഞങ്ങൾക്ക് വേണം; ഇന്ത്യൻ യുവതാരത്തിനായി ഐപിഎൽ ടീമുകളുടെ പിടിവലി

അവനെ വീണ്ടും നായകനാക്കാൻ ഗംഭീർ ശ്രമിക്കുന്നുണ്ട്; ഭോഗ്ലെയുടെ വെളിപ്പെടുത്തൽ

ബ്ലാസ്റ്റേഴ്‌സ് നേരിടുക കടുത്ത ശത്രുക്കളെ; ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് റെഡി…