in

LOVELOVE OMGOMG LOLLOL

ഇനിയെന്താണ് ചെയ്യുന്നത് പരിക്കേറ്റ രാഹുൽ പറയുന്നു…

രാഹുൽ പുറത്തായതിനെ തുടർന്ന് താരത്തിനു കൂടുതൽ Aആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ട് ആരാധകരുടെ ആശംസകളുടെ പ്രവാഹമായിരുന്നു. ഇത്തരത്തിലുള്ള ആശംസകളോടെ വളരെ പോസിറ്റീവ് ആയി ആയിരുന്നു ടി പി രാഹുൽ എന്ന മലയാളി യുവ ഫുട്ബോൾ താരം പ്രതികരിച്ചത്

Rahul KP

ഈ സീസണിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിനെ ആ പരാജയത്തിനേക്കാൾ വേദനിപ്പിച്ചത് അവരുടെ സൂപ്പർതാരമായ രാഹുൽ കെ പി എന്ന യുവ മലയാളി താരത്തിന്റെ പരിക്ക് തന്നെയാണ്. രാഹുലിനെ പോലെ കഠിനാധ്വാനിയായ ഒരു താരത്തിന്റെ സേവനം ആറ് ആഴ്ചയിൽ അധികം നഷ്ടപ്പെടുന്നത് ഏതൊരു ടീമിനും വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ്.

വലതു വിങ്ങിൽ അദ്ദേഹത്തിന് പകരം ആരെ കളിപ്പിക്കുമെന്ന കാര്യത്തിൽ കേരളബ്ലാസ്റ്റേഴ്സ് പരിശീലകൻ ആകെ ഒരു ഉറപ്പ് മാത്രമാണ് നൽകിയത്. വിദേശ താരങ്ങൾ ആയിരിക്കില്ല ആ റോൾ ഏറ്റെടുക്കുക. പകരം ബ്ലാസ്റ്റേഴ്സിൻറെ ഭാവി പ്രതീക്ഷയുടെ പതാകവാഹകനാകുവാൻ കഴിയുന്ന ഒരു സർപ്രൈസ് യുവതാരത്തിനായിരിക്കും രാഹുലിന് പകരക്കാരനാവാൻ ഉള്ള അവസരം ലഭിക്കുന്നത്.

Rahul KP

ഏതായാലും പരിക്കേറ്റ് പുറത്ത് നിൽക്കുന്ന രാഹുൽ ചികിത്സാ സമയത്ത് ഒരു സുഖവാസം അല്ല ലക്ഷ്യം വെക്കുന്നത്. കടുത്ത ക്രിസ്ത്യാനോ റൊണാൾഡോ ആരാധകനായ കെ പി രാഹുൽ അദ്ദേഹത്തിൻറെ പോലെ തന്നെ സദാസമയം കഠിനാധ്വാനത്തിലൂടെ തൻറെ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്നതിൽ അതീവ തൽപരനാണ്.

രാഹുൽ പുറത്തായതിനെ തുടർന്ന് താരത്തിനു കൂടുതൽ ആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ട് ആരാധകരുടെ ആശംസകളുടെ പ്രവാഹമായിരുന്നു. ഇത്തരത്തിലുള്ള ആശംസകളോടെ വളരെ പോസിറ്റീവ് ആയി ആയിരുന്നു ടി പി രാഹുൽ എന്ന മലയാളി യുവ ഫുട്ബോൾ താരം പ്രതികരിച്ചത്. ആരാധകരുടെ സ്നേഹത്തിന് അദ്ദേഹം അറിയിച്ച മറുപടി സന്ദേശത്തിൽ അത് വ്യക്തമാക്കുന്നുണ്ട്.

നിങ്ങൾ അയച്ച സന്ദേശങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് എനിക്ക് കൂടുതൽ ശക്തിയോടെ തിരിച്ചു വരാൻ കഴിയും അതിനുവേണ്ടി എന്നാൽ സാധ്യമായതെല്ലാം ഞാൻ ചെയ്യുവാൻ തയ്യാറാണ്. നിങ്ങൾ അയച്ച സന്ദേശങ്ങൾക്ക് ഒരുപാട് നന്ദി!!! ഇതായിരുന്നു രാഹുലിന്റെ മറുപടി സന്ദേശം

ധോണിയെ നിലനിർത്തിയതിന് പിന്നാലെ സർപ്രൈസ് തീരുമാനവുമായി ചെന്നൈ; വണ്ടറടിച്ച് ധോണി ആരാധകർ…

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ; എന്നിട്ടും ബുമ്രയുടെ ഈ കഴിവിനെ കാണാതെ ബിസിസിഐ