in ,

LOLLOL OMGOMG LOVELOVE CryCry

വീഡിയോ-മിശിഹായുടെ മിന്നലാട്ടം?തകർപ്പൻ ഗോളുകളുമായി ലിയോ മെസ്സി, മിയാമിക്ക് ചരിത്രവിജയം?

യൂറോപ്പ്യൻ ഫുട്ബോൾ കരിയറിന് ശേഷം അമേരിക്കയിലെ ഫുട്ബോൾ കരിയർ ആരംഭിച്ച ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിന് വേണ്ടി രണ്ടാമത്തെ മത്സരത്തിലും മിന്നിത്തിളങ്ങി കളിക്കുകയാണ്.

യൂറോപ്പ്യൻ ഫുട്ബോൾ കരിയറിന് ശേഷം അമേരിക്കയിലെ ഫുട്ബോൾ കരിയർ ആരംഭിച്ച ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിന് വേണ്ടി രണ്ടാമത്തെ മത്സരത്തിലും മിന്നിത്തിളങ്ങി കളിക്കുകയാണ്.

ഇന്റർമിയാമിയുടെ പുതിയ ക്യാപ്റ്റനായി ലിയോ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നേടിയ ലീഗ് കപ്പ് മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനേതിരായാണ് ഇന്റർമിയാമി നാല് ഗോളുകളുടെ ചരിത്രവിജയം സ്വന്തമാക്കുന്നത്. ഇന്റർമിയാമി pക്ലബ്ബ് ചരിത്രത്തിൽ ആദ്യമായാണ് നാലു ഗോളുകളുടെ വ്യത്യാസത്തിൽ ഒരു മത്സരം വിജയിക്കുന്നത്.

ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ തുടങ്ങിയ മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ലിയോ മെസ്സിയുടെ തകർപ്പൻ ഗോളിൽ ഇന്റർമിയാമി ലീഡ് നേടിത്തുടങ്ങി, 22 മിനിറ്റിൽ രണ്ടാം ഗോൾ നേടിയ ലിയോ മെസ്സി ഇന്റർമിയാമിക് വീണ്ടും ലീഡ് ഇരട്ടിയാക്കി കൊടുത്തു.

ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് 44 മിനിറ്റിൽ ടൈലറിലൂടെ ഗോൾ നേടിയ ഇന്റർ മിയാമി ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ആദ്യപകുതിയിൽ മൂന്ന് ഗോളിന് ലീഡുകൾ സ്വന്തമാക്കി. പിന്നീട് 53 മീനിറ്റിൽ ലിയോ മെസ്സിയുടെ അസിസ്റ്റിൽ നിന്നും രണ്ടാം ഗോൾ നേടിയ ടൈലർ ഇന്റർമിയാമിയുടെ ലീഡ് നാലായി ഉയർത്തി.

പിന്നീട് ലിയോ മെസ്സി 78 മിനിറ്റിൽ കളം വിട്ടെങ്കിലും മത്സരത്തിന്റെ അവസാനം നിമിഷങ്ങളിൽ ഇന്റർമിയാമി താരം റെഡ് കാർഡ് വാങ്ങി, മത്സരത്തിന്റെ അവസാന നിമിഷം വിസിൽ ഉയർന്നപ്പോൾ ഇന്റർമിയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടി അടുത്ത റൗണ്ടിലേക്ക് കടന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ വെറുക്കുന്ന മൊട്ട അണ്ണൻ യുവഫയുടെ പുതിയ നേട്ടങ്ങൾ സ്വന്തമാക്കി??

ബ്രസീലിൽ നിന്നുമൊരു കിടിലൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്സിൽ വന്നേക്കുമെന്ന് റൂമർ???