പാളിപ്പോകുമെന്നുറപ്പുള്ള മണ്ടൻ തീരുമാനങ്ങൾ തുടർച്ചയായി എടുക്കുന്ന മണ്ടൻ തീരുമാനങ്ങൾ തന്നെയാണ് പഞ്ചാബിനെ പിന്നോട്ട് അടിക്കുന്നത് എന്നു.വ്യക്തമാക്കിയ ഒരു മത്സരം കൂടി കടന്നു പോകുന്നു. ഓപ്പണർ ആയ രാഹുൽ പരുക്കേറ്റ് പുറത്ത് പോയിട്ട് പോലും നാച്ചുറൽ ഓപ്പണർ ആയ ഗെയിലിനെ ഇറക്കി പവർ പ്ലെ മുതലാക്കാൻ ഉള്ള സാമാന്യം ബുദ്ദി പോലും ഇവർ കാണിക്കുന്നില്ല എന്നത് പരിതാപകരമായ അവസ്ഥ തന്നെയാണ്.
ഓപ്പണർ റോളിൽ നേരത്തെ മികവ് തെളിയിച്ച മയങ്കഗർവാൾ ആണ് ഇന്ന് പഞ്ചാബിന്റെ നട്ടെല്ലായത്. 58 പന്തിൽ നിന്നും പുറത്താകാതെ 99 റൺസ് ആണ് അഗർവാൾ അടിച്ചേച്ചെടുത്തത്. സിമ്രാൻ പതിവ് പോലെ ഇന്നും നിരാശനാക്കി 16 പന്തിൽ 12 റൺസ് മാത്രം എടുത്തു പുറത്തായി, ഗെയിലിനെ പുറത്താക്കിയ റാബാദയുടെ കിടിലൻ ബോളിന് മുന്നിൽ ഏത് ബാറ്റ്സ്മാൻ ആയാലും ക്ലിൻ ബോൾഡ് അല്ലാതെ മറ്റൊന്നും സംഭവിക്കില്ലായിരുന്നു. പിന്നാലെ എത്തിയ ഗെയിലൈനും ശോഭിക്കാൻ കഴിഞ്ഞില്ല, 9 പന്തിൽ 13 റൺസ് ആയിരുന്നു സമ്പാദ്യം.
ഈ സീസണിൽ ആദ്യമായി അവസരം ലഭിച്ച ട്വന്റി ട്വന്റിയിലെ ഒന്നാം നമ്പർ താരമായ ഡേവിഡ് മലാൻ 26 പന്തുകളിൽ നിന്നും അത്ര തന്നെ റൺസ് എടുത്തു. പഞ്ചാബ് നിരയിൽ പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ ആരും രണ്ടക്കം കടന്നില്ല എന്നത് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. 20 ഓവർ അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടപ്പെട്ട ഡൽഹിയുടെ അക്കൗണ്ടിൽ 166 റൺസ് ആയിരുന്നു ഉണ്ടായിരുന്നത്.
മറുപടി ബാറ്റിങ്ങിൽ പതിവ് പോലെ പൃത്വി ഷായുടെ വെടിക്കെട്ടോടെ ആയിരുന്നു ഡൽഹി തുടങ്ങിയത്. 22 പന്തിൽ നിന്നും മൂന്നു വീതം സിക്സറും ഫോറും അടിച്ചു കൂട്ടി അതിവേഗം 39 റൺസ് എടുത്ത പൃഥ്വി പുറത്തായത് ഹർപ്രീത് ബ്രറിന്റെ പന്തിൽ ആയിരുന്നു. പിന്നീട് ഗബ്ബാറിന് കൂട്ടായി എത്തിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തുമായി ചേർന്ന് ഡൽഹി പതിയെ കളിക്കാൻ തുടങ്ങി. എന്നാലും അവർ മോശം പന്തുകൾ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുണ്ടായിരുന്നു.
സ്മിത്ത് 22 റൺസ് നേടി മടങ്ങിയപ്പോൾ ധവാന് കൂട്ടായി പിന്നെ നായകൻ ഋഷഭ് പന്ത് വന്നു, 14റൺസ് മാത്രം നേടിയ പന്ത് പോയപ്പോൾ കഴിഞ്ഞ കളിയിലെ ഹീറോ ആയ ഹെയ്റ്റമെർ എത്തി ധവാന് കൂട്ടായി. പിന്നെ വെറും ചടങ്ങു തീർക്കൽ ധവാൻ ആയിരുന്നു ഡൽഹിയുടെ ടോപ്പ് സ്കോറർ