കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ (കെകെആർ) കോവിഡ് -19 കേസുകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ബാക്കി ഭാഗം ഒരു വേദിയിലേക്ക് മാറ്റാനുള്ള സാധ്യതയെക്കുറിച്ച് ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നേരത്തെ തന്നെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.
എന്നാൽ തുടരെത്തുടരെ മഹാമാരി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ താരങ്ങൾക്കും ഒഫിഷ്യലസിലേക്കും ഇത് എത്താൻ ഉള്ള സാധ്യതയുണ്ട്. ഡൽഹിയിലെ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ) അഞ്ച് ഗ്രൗണ്ട് സ്റ്റാഫുകൾക്കുംകോവിഡ് വൈറസ് ബാധിച്ചതായി സ്ഥിതീകരിച്ചു, ഇതാണ് IPL നിർത്താൻ ഉള്ള പ്രാധാന കാരണം ആയി ചൂണ്ടി കാണിക്കുന്നത്, അവരെ ഐസൊലേഷനിൽ ഇരുത്തേണ്ടിവന്നു.
എന്നിരുന്നാലും, കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സ്റ്റാഫ് അംഗങ്ങൾ ഡ്യൂട്ടിയിലില്ലായിരുന്നു എന്ന് ഡിഡിസിഎ പ്രസിഡന്റ് രോഹൻ ജെയ്‌ലി തറപ്പിച്ചുപറഞ്ഞു.
എന്നാൽ ബിസിസിഐ യുടെ പ്രധാന വരുമാന മാർഗം ആയ ഐ പി എൽ ഉപേക്ഷിക്കാൻ ബിസിസിഐ ക്ക് ഒട്ടും താൽപ്പര്യം ഇല്ല യു എയിൽ വച്ചു നടക്കാൻ ഉള്ള സാധ്യതകൾ അവർ ആരാഞ്ഞു എങ്കിലും അത് നടക്കില്ല എന്നു ഉറപ്പായ സാഹചര്യത്തിൽ ആണ് കരീബിയൻ പ്രീമിയർ ലീഗ് മാതൃകയിൽ ഒരൊറ്റ വേദിയിൽ എല്ലാ കളികളും നടത്താൻ തീരുമാനിച്ചത്.
മുംബൈ ആ ഒറ്റ വേദി ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, നഗരത്തിൽ മൂന്ന് സ്റ്റേഡിയങ്ങൾ ആണ് ഉള്ളത്. എട്ട് ടീമുകൾക്കായി ബയോ ബബിൾസ് സൃഷ്ടിക്കുന്നതിനായി ബിസിസിഐ ഇതിനകം മുംബൈയിലെ ഹോട്ടലുകളിൽ അന്വേഷണം നടത്തിയിരുന്നു, എന്നാൽ ടൂർണമെന്റ് എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല.
ഇന്ത്യയിൽ വച്ചു നടത്തുന്ന കാര്യത്തിൽ താരങ്ങൾക്ക് സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്കയുണ്ട് എങ്കിൽ, UAE യെ വീണ്ടും സമീപിക്കണ്ട അവസ്ഥ ഉണ്ടാവും ആദ്യ ശ്രമം പരാജയപ്പെട്ടതിനാൽ മുംബൈയിൽ വച്ചു നടന്നില്ല എങ്കിൽ മറ്റൊരു ഓപ്‌ഷൻ UAE മാത്രം ആണ്, ആ അനുമതി ലഭിക്കണം എങ്കിൽ വളരെ വലിയ കാല താമസം എടുക്കും.