പ്രതിഭയോട് നീതി പുലർത്താൻ കഴിയാത്ത മടിയൻ എന്നു വിളിച്ചവർക്ക് മറുപടി കൊടുത്തു കൊണ്ടാണ് പ്രിത്വി ഷാ ഗ്രൗണ്ടിൽ നിന്നും നടന്ന് കയറിയത്, തന്നെ എഴുതി തള്ളാൻ ആരും വളർന്നിട്ടില്ല എന്നു ഈ കൊച്ചു പയ്യൻ അടിവരയിട്ടു തെളിയിച്ചു. പപൃഥ്വി അടി തുടങ്ങിയാൽ മരണ മാസ്സ് ആണെങ്കിൽ പോലും, ഇപ്പോൾഴും ആളിനു കുഞ്ഞി പിള്ളേരുടെ മനസ് ആണ്.
ആദ്യ ഓവറിൽ തന്നെ ശിവം മാവിയെ നിലത്ത് നിർത്താതെ എല്ലാ പന്തുകളും ക്ലാസിക് ക്രിക്കറ്റിങ് ഷോട്ടുകളിലൂടെ ബൗണ്ടറി പായിച്ചാണ് പൃഥ്വി തുടങ്ങിയത്. അതിൽ ഒന്നു പോലും കാടൻ വെട്ടല്ലയിരുന്നു എല്ലാം ക്ലിനിക്കൽ പേർഫെക്ട് ഷോട്ടുകൾ ആയിരുന്നു. കളി കഴിഞ്ഞ് താൻ തല്ലി ചതച്ച് വിട്ട ഷശിവം മാവിക്ക് ഇങ്ങനെ ഒരു തമാശ കാണിക്കാനുള്ള സ്വാതന്ത്ര്യം എടുക്കാൻ കഴിയുന്നു എന്നത് ആയാൾ മറ്റുള്ളവർക്ക് എത്ര മാത്രം പ്രിയങ്കരനാണ് എന്നതിന്റെ തെളിവ് ആണ്.
മറുപടി ബാറ്റിങ്ങിൽ ഡൽഹിയുടെ പോക്കറ്റ് ഡൈനാമോ പൊട്ടിത്തെറിച്ചപ്പോൾ KKR ന്റെ ബോളിങ് നിര ചിന്നഭിന്നമായി. സച്ചിന് ശേഷം ഇത്രത്തോളം പ്രതിഭയുള്ള ഒരു താരം ഉണ്ടായിട്ടില്ല, എന്നാൽ ആ പ്രതിഭയോട് നീതിപുലർത്താൻ കഴിയുന്ന പ്രകടനം അദ്ദേഹം കാഴ്ച്ചവക്കുന്നില്ല എന്ന വിമർശനം എന്നും മുഴങ്ങുന്ന ഒന്നാണ്, പ്രിത്വ തന്റെ പ്രതിഭയുടെ കെട്ടഴിച്ചു തുടങ്ങിയാൽ കൊടുങ്കാറ്റിനെ തുറന്ന് വിട്ടത് പോലെയാണ് എന്ന് ഇന്നെല്ലാവർക്കും മനസിലായി.
ശിഖർ ധവാനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിർത്തി ആളിക്കത്തുകയായിരുന്നു പൃത്വി ഷാ എന്ന അഗ്നി നക്ഷത്രം. പൃത്വി ഷാ ട്രാക്കിൽ ആയാൽ ആർക്കും അയാളെ തടഞ്ഞു നിർത്താൻ പറ്റില്ല കാരണം പ്യുവർ ക്ലാസ് പ്യുവർ ടാലന്റ്. വെറും 41 പന്തിൽ നിന്നും 82 റൺസ് ആണ് പ്രിത്വ അടിച്ചു കൂട്ടിയത്, പൃഥ്വി കൂടാരം കയറുമ്പോഴേക്കും ഡൽഹി ജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.