കോവിഡ് മഹാമാരിക്ക് വ്യാപ്തി വർധിക്കുമ്പോൾ അത് ഇന്ത്യൻ പ്രീമിയർ ലീഗിനേയും ബാധിക്കുന്നു. അതീവ സുരക്ഷമായ ബയോ ബബിളിൽ ആണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത് എന്നായിരുന്നു ഇതുവരെയുള്ള അവകാശ വാദം എന്നാൽ ബയോ ബബിളിന്റെ സുരക്ഷാ പോര എന്നു തെളിഞ്ഞു കഴിഞ്ഞു. അതു കൊണ്ടു ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവച്ചേക്കും എന്നാണ് റിപ്പോർട്ട്.
അതീവ സുരക്ഷിതമെന്നു വിശ്വസിക്കപ്പെട്ട ബയോ ബബിൾ ഭേദിക്കപ്പെട്ട് കഴിഞ്ഞു. സുരക്ഷാ വലയം ഭേദിച്ച് കൊറോണ വൈറസ് അതിനുള്ളിലേക്ക് നുഴഞ്ഞു കയറിക്കഴിഞ്ഞു. അത് മൂലം ഇന്ന് നടക്കാനിരുന്ന ഇന്നത്തെ IPL മത്സരം മാറ്റിവച്ചു.
കമ്മീൻസ്, വരുൻ ചക്രവർത്തി, സന്ദീപ് എന്നിവർക്ക് കോവിഡ് +ve സ്ഥിതികരിച്ചു ഇന്ന് നടക്കാൻ ഇരുന്ന Rcb vs Kkr മാച്ച് മാറ്റി വെച്ചു IPL തന്നെ തുലാസിൽ ആകുന്ന അവസ്ഥ ആണ് ഇപ്പോൾ