ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2025 മെഗാ ഓക്ഷൻ നവംബർ 24,25 തീയതികളിൽ ജിദ്ദയിൽ വെച്ച് നടക്കാനൊരുങ്ങുകയാണ്. ഇതോടക്കം ഐപിഎലിലെ പത്ത് ടീമുകൾ മൊത്തം 46 കളിക്കാരെ നിലനിർത്തി കഴിഞ്ഞു.
1,574 രജിസ്ട്രേഷനുകളിൽ നിന്ന് ചുരുക്കിയ 577 കളിക്കാരെയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ 366 പേർ ഇന്ത്യൻ താരങ്ങളും 208 താരങ്ങൾ പുറം രാജ്യക്കാരുമാണ്.
ഒട്ടേറെ ആരാധകരുടെ സംശയമാണ് എങ്ങനെ ഐപിഎൽ മെഗാ ഓക്ഷൻ കാണാമെന്നും എപ്പോൾ തുടങ്ങുമെന്നും. ഐപിഎൽ മെഗാ ഓക്ഷൻ ടിവി ടെലികാസ്റ്റിംഗായി സ്റ്റാർ സ്പോർട്സ് വഴിയും ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമ വഴിയും തത്സമയം കാണാം.
നിലവിൽ ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്‌കർ ട്രോഫി നടക്കുന്നത് കൊണ്ട് തന്നെ മെഗാ ഓക്ഷൻ വൈകീട്ട് മൂന്ന് മണിക്കായിരിക്കും തുടങ്ങുക. ഐപിഎൽ 2024 ലെ ആദ്യ വനിതാ ലേലക്കാരിയായി ചരിത്രം സൃഷ്ടിച്ച മല്ലിക സാഗർ തന്നെയാണ് 2025 മെഗാ ഓക്ഷനും നടത്തുക.