ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ മുന്നോടിയായുള്ള മെഗാ ഓക്ഷൻ ജദ്ദഹയിൽ വെച്ച് ആവേശക്കരമായി നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോളിത ഓക്ഷനിലെ ആദ്യ സെറ്റ് താരങ്ങളുടെ ലേലം വിളി കഴിഞ്ഞിരിക്കുകയാണ്.
ആദ്യ സെറ്റ് കഴിയുമ്പോൾ തന്നെ ചരിത്രങ്ങളാണ് പിറന്നിരിക്കുന്നത്. നേരത്തെ വന്ന അഭ്യൂഹങ്ങൾ പോലെ, ശ്രേയസ് ഐയരും റിഷാബ്‍ പന്തും റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്.
മെഗാ ഓക്ഷനിൽ റിഷാബ്‍ പന്തിനെ 27 കോടിക്ക് ലക്ക്നൗ സൂപ്പർ ജെയ്ന്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായിരിക്കുകയാണ് റിഷാബ്‍ പന്ത്.
പന്തിന് തൊട്ട് പിന്നാലെ 26.75 കോടിക്ക് ശ്രേയസ് ഐയരെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. മറ്റ് താരങ്ങളായ മിച്ചൽ സ്റ്റാർച്ചിനെ ഡൽഹി ക്യാപ്റ്റൻസും, ജോസ് ബട്ട്ലർ, കഗിസോ റബാഡയെ ഗുജറാത് ടൈറ്റൻസും, അർഷദീപ് സിംഗിനെ പഞ്ചാബ് കിങ്‌സും സ്വന്തമാക്കി.