in

LOVELOVE

ഇന്നലെ IPL ഓഫർ നിരസിച്ചു, ഇന്ന് സൗത്ത് ആഫ്രിക്കയെ തകർത്ത് അഞ്ച് വിക്കറ്റ് പ്രകടനം! താരമായി ടസ്കിൻ.

IPL ൽ കളിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെ സ്വപ്നം ആവാം. അതിന് അവസരം ലഭിക്കുക വളരെ ചുരുക്കം പേർക്കും. അത്തരത്തിൽ വന്നൊരു അപ്രതീക്ഷിത അവസരം ആണ് ടസ്കിൻ അഹമ്മദ് കഴിഞ്ഞ ദിവസം തട്ടിക്കളഞ്ഞത്! കാരണം അയാൾ ഇന്റർനാഷണൽ മത്സര തിരക്കുകളിലാണ് – IPL നോട് ‘YES’ പറഞ്ഞിരുന്നു എങ്കിൽ ഇന്ന് സൗത്ത് ആഫ്രിക്കയിൽ ചരിത്രം രചിക്കുന്ന ബംഗ്ലാദേശ് ടീമിന് വേണ്ടി ഈ മാച്ച് വിന്നിങ് പ്രകടനം നടത്താൻ കഴിയാതെ പോയേനെ!

ശനിയാഴ്ച ആണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്റർ ഗൗതം ഗംഭീർ ധാക്കയിലേക്ക് ഫോൺ ചെയ്യുന്നത്, ആവശ്യം ടസ്കിൻ അഹമ്മദിനെ! പരിക്കേറ്റ് റൂൾഡ് ഔട്ട് ആയ ഇംഗ്ലീഷ് പേസർ മാർക് വുഡിന് പകരക്കാരൻ ആയി ആരാധകരും അനലിസ്റ്റുമാരും ചിന്തിച്ച ഓരോ പേരുകളെയും മറികടന്ന് ഗൗതം ഗംഭീര്‍ കണ്ടെത്തിയ പേര് ടസ്കിൻ അഹമ്മിന്റേത് ആയിരുന്നു.
ബംഗ്ലാദേശിന്റെ യുവ പേസർ, ബംഗ്ലാദേശ് പേസ് അറ്റാക്കിന്റെ കുന്തമുന!

പക്ഷേ ടസ്കിൻ അഹമ്മദിനും ബംഗ്ലാദേശ് ബോർഡിനും ഈ ഡീലിനേക്കാൾ പ്രധാനം സൗത്ത് ആഫ്രിക്കയിൽ നടന്നുകൊണ്ട് ഇരിക്കുന്ന സീരീസ് ആയിരുന്നു. ഇന്ന് അവസാനിക്കുന്ന ഏകദിന പരമ്പരയും പിന്നാലെ വരുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയും, രണ്ടിലും വളരെ പ്രധാനപ്പെട്ട റോൾ ടസ്കിൻ അഹമ്മദിനും ഉണ്ട്!
ഈ തിരിച്ചറിവ് ആണ് ഗംഭീർ മുന്നോട്ട് വച്ച ഡീലിനെ ഒഴിവാക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ!

ഇനി ഒരുപക്ഷേ അങ്ങനെ ഒരു ഡീലിനെ ടസ്കിൻ ആഗ്രഹിച്ചിരുന്നു എങ്കിൽ പോലും ഈ നിമിഷത്തിൽ യാതൊരു ഖേദവും ബാക്കി ഉണ്ടാവില്ല! ഒന്ന് വീതം മത്സരങ്ങൾ ജയിച്ച് പരമ്പര വിജയികളെ തേടി മൂന്നാം അങ്കത്തിന് ഇറങ്ങിയ ബംഗ്ലാദേശിന് വേണ്ടി പട നയിച്ചത് ടസ്കിൻ ആണ്! അഞ്ച് സൗത്ത് ആഫ്രിക്കൻ വിക്കറ്റുകൾ പിഴുത് അവരെ തരിപ്പണമാക്കി! അത്ഭുതങ്ങൾ സംഭവിച്ചില്ല എങ്കിൽ ഇന്ന് ആഫ്രിക്കൻ മണ്ണിൽ ബംഗ്ലാദേശ് ചരിത്രം സൃഷ്ടിക്കും, അതിൽ ഏറ്റവും അധികം സന്തോഷിക്കാൻ ടസ്കിനും അവസരമുണ്ട്!

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഏഴാം ഓവറിൽ മെഹിദി ഹസൻ ക്വിന്റൻ ഡീക്കോക്കിനെ പുറത്താക്കി. പിന്നീട് അടുത്തടുത്ത ഓവറുകളിൽ ടസ്കിൻ മലനെയും വീര്യാനെയും പുറത്താക്കി. ഇവരെ കൂടാതെ ഡേവിഡ് മില്ലർ, ഡ്വൊയ്ൻ പ്രിട്ടോറിയസ്, കഗീസോ റബാഡ എന്നിവരുടെ വിക്കറ്റുകള്‍ ആണ് ടസ്കിന് ലഭിച്ചത്. ടസ്കിന്റെ കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനം ആണ്.

ഒടുവിൽ കേഷവ് മഹാരാജ് ചെറുത്ത് നിൽപ്പിന് ശ്രമിച്ചു എങ്കിലും അധികം നീണ്ടില്ല. 28 റൺസ് നേടിയ കേശവനെ റൺ ഔട്ട് ആക്കി സൗത്ത് ആഫ്രിക്കയെ ഓൾഔട്ട് ആക്കി! ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ വിജയം ആണ് ബംഗ്ലാദേശിന്റെ ചരിത്രത്തിൽ സൗത്ത് ആഫ്രിക്കൻ മണ്ണിലെ ആദ്യ വിജയം! ഈ പരമ്പര നേടാനായാൽ അത് ചെറിയൊരു നേട്ടമാവില്ല!

മുന്നേറ്റത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ബ്രസീലിയൻ സൂപ്പർ താരത്തിനെ കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം…

ഇന്ത്യൻ ടീമിനോപ്പം പരിശീലിക്കുന്നത് അഭിമാനകരമെന്ന് മലയാളി സൂപ്പർ താരം..