ഐപിഎൽ 2025 ലേക്കായി നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക പുറത്ത് വിടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ സുപ്രധാന 3 താരങ്ങളെ കൈവിടുന്നു എന്നാണ റിപ്പോർട്ട്. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊൽക്കത്ത കൈവിടാൻ ഒരുങ്ങുന്ന 3 പ്രധാന താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
ആന്ദ്രേ റസ്സൽ
2014 മുതൽ കൊൽക്കത്തയുടെ ഭാഗമായ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ സമീപകാലത്തായി അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. ഇത് തന്നെയായിരിക്കണം കൊൽക്കത്ത റസ്സലിനെ കൈവിടാൻ കാരണം.
ശ്രേയസ് അയ്യർ
കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച നായകൻ. എന്നിട്ടും അയ്യരെ ഒഴിവാക്കാൻ തന്നെയാണ് കെകെആറിന്റെ പ്ലാൻ
മിച്ചൽ സ്റ്റാർക്ക്
കഴിഞ്ഞ സീസണിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് അവർ സ്വന്തമാക്കിയ സ്റ്റാർക്കിനെയും കൈവിടാൻ തന്നെയാണ് കെകെആറിന്റെ പ്ലാൻ.
3 സുപ്രധാന താരങ്ങളെ കൈവിടുമെങ്കിലും ലേലത്തിലൂടെ ഇവരെ തിരിച്ചെത്തിക്കാൻ കെകെആറിന് സാധിക്കും അതേ സമയം, സുനിൽ നരേൻ, റിങ്കു സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവരെയാണ് കെകെആർ നിലനിർത്തുക.