in

LOVELOVE LOLLOL CryCry OMGOMG AngryAngry

സഞ്ജു നായകനായി ശ്രീശാന്ത് പന്തെറിയുന്ന കേരള ടീമിനെ നമ്മുക്ക് വേണ്ടേ????

നാലാം പതിപ്പിൽ കേരളത്തിനൊരു ടീം വന്നപ്പോൾ, കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ ഇരുന്ന് മലയാളികൾ ഏക സ്വരത്തിൽ, ആ ഓറഞ്ചും പർപ്പിളും ഇടകലർന്ന നിറത്തിലുള്ള ജേഴ്സി ധരിച്ച് മൈതാനത്തിറിങ്ങിയ കൊമ്പന്മാർക്ക് ആർപ്പ് വിളിച്ചു.

KTK IPL

കേരളത്തിന്റെ കൊമ്പന്മാർ എന്ന് പറഞ്ഞാൽ ഇന്ന് പലരും അത് കേരള ബ്ലാസ്റ്റേഴ്‌സ് ആണ് എന്ന് തെറ്റിദ്ധരിക്കും, എന്നാൽ, 2011 ഐപിഎൽ സീസണിൽ കേരളത്തിനൊരു കൊമ്പന്മാർ ഉണ്ടായിരുന്നു, കൊച്ചി ടസ്‌ക്കേഴ്സ് കേരള. അന്ന്, അതിനോടകം തന്നെ 3 പതിപ്പുകൾ പിന്നിട്ട ഐപിഎല്ലിൽ മലയാളികളിൽ ഭൂരിഭാഗവും ധോണിപ്പടയുടെയും, സച്ചിൻ പടയുടെയും എല്ലാം ആരാധകരായി മാറിയിരുന്നു.

KTK IPL

എന്നാൽ, നാലാം പതിപ്പിൽ കേരളത്തിനൊരു ടീം വന്നപ്പോൾ, കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ ഇരുന്ന് മലയാളികൾ ഏക സ്വരത്തിൽ, ആ ഓറഞ്ചും പർപ്പിളും ഇടകലർന്ന നിറത്തിലുള്ള ജേഴ്സി ധരിച്ച് മൈതാനത്തിറിങ്ങിയ കൊമ്പന്മാർക്ക് ആർപ്പ് വിളിച്ചു.

ഒരുപക്ഷെ, അത് കേരളത്തിന്റെ ടീം എന്ന രീതിയിൽ മാത്രം ആകണമെന്നില്ല, കാരണം ഒരു കൊലക്കൊല്ലി ടീമും അന്ന് കൊച്ചിപ്പടയ്ക്ക് ഉണ്ടായിരുന്നു. 2011 ഏപ്രിൽ 9-തിന് ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറങ്ങിയ ടസ്‌ക്കേഴ്സിന്, റോയൽ ചലഞ്ചേഴ്സ്‌ ആയിരുന്നു എതിരാളികൾ. അന്നത്തെ ടസ്‌ക്കേഴ്സിന്റെ ഇലവൻ കണ്ടാൽ ഇന്നും മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ രോമം എണീറ്റ് നിൽക്കും.

KTK IPL

ഇന്ത്യൻ പ്രീമിയർ ലീഗ് പുതുതായി രണ്ട് ടീമുകൾ വന്നു ഇനി പുതിയ ടീമുകൾ വരാനുള്ള സാധ്യത അത്ര വിദൂരമല്ല, ഒരു നായകനായി സഞ്ജു വളർന്നുകഴിഞ്ഞു. ശ്രീശാന്ത് വിലക്ക് മാറി തിരികെ വരികയും ചെയ്തു . ഇനി മലയാളികളുടെ സ്വപ്നം അതാണ്. സഞ്ജു നായകനായി ശ്രീശാന്ത് പന്തെറിയുന്ന കേരള ടീം.

വിജയവഴിയിൽ തിരകെയെത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറിങ്ങുന്നു, എതിരാളികൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

ആഫ്രിക്കൻ കലാശപ്പോരിൽ സലായും മാനേയും നേർക്കുനേർ