അടുത്ത ഐപിഎൽ സീസണ് മുന്നോടിയായുള്ള മെഗാ ലേലത്തിന് നിരവധി ഇന്ത്യൻ താരങ്ങളുണ്ടാവുമെന്നത് ഉറപ്പാണ്. ഏതാണ്ട് നാല് താരങ്ങളെ മാത്രമായിരിക്കും ഒരു ടീമിന് ലേലത്തിന് മുമ്പ് നിലനിർത്താനാവുക എന്നതാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും ഒരു ടീം 4 താരങ്ങളെ മാത്രം നിലനിർത്തുമ്പോൾ പല പ്രധാന താരങ്ങളും ലേലത്തിനെത്തും.
ALSO READ: തലമുറമാറ്റം; 4 യുവതാരങ്ങളെ വളർത്തിയെടുക്കാൻ ഗംഭീർ
ഹർദിക് പാണ്ട്യ, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളിൽ ആരെങ്കിലും ഒരാളെയോ രണ്ട് പേരെയോ മുംബൈ റിലീസ് ചെയ്‌തേക്കുമെന്ന് അഭ്യുഹങ്ങളുണ്ടെങ്കിലും ഇക്കാര്യം ഉറപ്പായിട്ടില്ല. എന്നാൽ ഇത്തവണ താരലേലത്തിൽ ഉറപ്പായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് യുവ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ.
ALSO READ: സഞ്ജു എന്ത് കൊണ്ട് ദുലീപ് ട്രോഫി സ്‌ക്വാഡിലില്ല; അപ്‌ഡേറ്റുമായി ‘ദി ഹിന്ദു’ സ്പോർട്സ് ജേർണലിസ്റ്റ്
അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്, ഹെൻറിച്ച് ക്‌ളാസൻ എന്നീ 4 പേരെ നിലനിർത്താനാണ് സൺറൈസസ് ഒരുങ്ങുന്നതെന്നാണ് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച സുന്ദറിനെ അവർ കൈവിടാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
സുന്ദറിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ ഭൂരിഭാഗം ടീമുകൾക്കും താൽപര്യമുണ്ടെന്നാണ് വിവരങ്ങൾ. അങ്ങനെയെങ്കിൽ മെഗാ ലേലത്തിൽ ശക്തമായ വിളികൾ തന്നെ താരത്തിനുണ്ടാവും. ചിലപ്പോൾ ലേലത്തിലെ ഏറ്റവും വിലയേറിയ താരമാവാനും സാധ്യതയുണ്ട്.
ALSO READ: ദയവായി ഇനി ആ ഐപിഎൽ ടീമിനായി കളിക്കരുത്; ഇന്ത്യൻ ഓൾറൗണ്ടർക്ക് നിർദേശവുമായി ഹർഷ ഭോഗ്ലെ
അതേ, സമയം നിലവിൽ ഇന്ത്യൻ ടീമിന്റെ നിർണായക ഭാഗമായി സുന്ദർ മാറിയിരിക്കുകയാണ്. ലങ്കൻ പര്യടനത്തിൽ താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിക്കുകയും തരക്കേടില്ലാത്ത പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ALSO READ: ബംഗ്ലാദേശ് പരമ്പരയിൽ ബുംറയില്ല; ടെസ്റ്റിൽ പുതിയ ഉപനായകൻ