in , , ,

LOVELOVE LOLLOL

വില്ലനോ നായകനോ? ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണം സൂപ്പർ താരത്തിന്റെ അമിതാവേശമോ?

കഴിഞ്ഞ ദിവസം മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. എന്നാൽ ഈ മത്സരത്തിൽ പറയുവാൻ പിഴവുകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും തോൽവിയുടെ കാരണങ്ങൾ ചൂണ്ടി കാട്ടുമ്പോൾ വിരൽ ചൂണ്ടപ്പെടുന്നവരിൽ ഒരാൾ ബ്ലാസ്റ്റേഴ്‌സ് താരം ക്വമി പെപ്രയാണ്.

സംഭവബഹുലമായ ദിവസമായിരുന്നു പെപ്രയ്ക്ക് ഇന്നലെ. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ താരം യെല്ലോ കാർഡ് വാങ്ങുന്നതിലൂടെ സംഭവങ്ങൾക്ക് തുടക്കമാവുന്നു. 53 ആം മിനുട്ടിൽ തന്റെ ഭാഗത്തുണ്ടായ ഹാൻഡ് ബോളിൽ പെപ്ര വഴി മുംബൈക്ക് ഒരു പെനാൽറ്റി ലഭിക്കുന്നു.

പെനാൽറ്റി കിക്കെടുത്ത കരേലിസ് പന്ത് വലയിലെത്തിച്ചതോടെ പെപ്ര വില്ലനായി. എന്നാൽ 56 ആം മിനുട്ടിൽ ടീമിന് അനുകൂലമായി പെപ്ര ഒരു പെനാൽറ്റി നേടിയെടുക്കുന്നു. കിക്കെടുത്ത ജീസസ് പന്ത് വലയിലെത്തിച്ചപ്പോൾ പെപ്ര വീണ്ടും വില്ലനായി.

71 ആം മിനുട്ടിൽ ടീമിനായി സമനില ഗോൾ നേടിയതോടെ പെപ്ര വീണ്ടും ഹീറോയായി.. എന്നാൽ ആ ഗോൾ സെലെബ്രെഷൻ പെപ്ര നടത്തിയത് ജേഴ്സി ഊരിക്കൊണ്ടും. ജേഴ്സി ഊരിയുള്ള ആഘോഷത്തിന് റഫറി മഞ്ഞക്കാർഡ് പുറത്തടുത്തതോടെ രണ്ടാം യെല്ലോയും വാങ്ങി ചുവപ്പ് കാർഡോടെ പെപ്ര പുറത്ത് പോകുകയും ചെയ്തു.

ഒരു പക്ഷെ സമനിലയിൽ കലാശിക്കേണ്ട ഒരു മത്സരത്തെയാണ് പെപ്ര അനാവശ്യ റെഡ് കാർഡ് വാങ്ങി ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ പെപ്ര വില്ലനാവുകയും ചെയ്തു.

ഞെട്ടാൻ തയാറായിക്കോളു; ഫുട്ബോൾ ലോകം ഇന്നേവരെ കാണാത്ത വമ്പൻ ഓഫറുമായി സൂപ്പർ താരത്തിന് പിന്നാലെ സൗദി

നോഹ അടുത്ത മത്സരത്തിൽ കളിക്കുമോ? സ്റ്റാറേയുടെ മറുപടി ഇപ്രകാരം