in , , , , ,

വിദേശ താരങ്ങളുടെ എണ്ണം കൂട്ടണം, AIFF-ന് ക്ലബ്ബുകൾ കത്തയച്ചു

എന്നാൽ ഐ ലീഗിന്റെ കാര്യത്തിലാണെങ്കിൽ ടീമിൽ അനുവദിച്ച 6 താരങ്ങളെ രജിസ്റ്റർ ചെയ്യാനാകുമെങ്കിലും, 1 ഏഷ്യൻ താരം ഉൾപ്പടെ 4 വിദേശ താരങ്ങളെ മാത്രമേ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുമതിയുള്ളൂ. ബാക്കി വരുന്ന 2 താരങ്ങൾ ഗാലറിയിലിരുന്ന് മത്സരങ്ങൾ കാണണം.

വരാനിരിക്കുന്ന പുതിയ സീസണിൽ മാച്ച്ഡേ സ്‌ക്വാഡിലെ വിദേശ താരങ്ങളുടെ എണ്ണം കൂട്ടാൻ ആവശ്യപ്പെട്ട് കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്ത് അയച്ച് ഇന്ത്യൻ ക്ലബ്ബുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കാര്യത്തിൽ വിദേശ താരങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങൾ ഓരോ സീസണിലും മാറിയിട്ടുണ്ടെങ്കിലും നിലവിൽ ഒരു മത്സരത്തിനുള്ള സ്‌ക്വാഡിൽ 6 താരങ്ങളെ ഉൾപ്പെടുത്താനാകും. അതിൽ തന്നെ 4 വിദേശ താരങ്ങളെ മാത്രമേ ഒരുസമയം ഗ്രൗണ്ടിൽ കളിപ്പിക്കാൻ കഴിയുക.

എന്നാൽ ഐ ലീഗിന്റെ കാര്യത്തിലാണെങ്കിൽ ടീമിൽ അനുവദിച്ച 6 താരങ്ങളെ രജിസ്റ്റർ ചെയ്യാനാകുമെങ്കിലും, 1 ഏഷ്യൻ താരം ഉൾപ്പടെ 4 വിദേശ താരങ്ങളെ മാത്രമേ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുമതിയുള്ളൂ. ബാക്കി വരുന്ന 2 താരങ്ങൾ ഗാലറിയിലിരുന്ന് മത്സരങ്ങൾ കാണണം.

ഈയൊരു നിയമം മാറ്റികൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിലേത് പോലെ മുഴുവൻ വിദേശ താരങ്ങളെയും മാച്ച്ഡേ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുവദിക്കണമെന്നാണ് ഐ ലീഗ് ക്ലബ്ബുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷനോട് ആവശ്യപ്പെട്ടത്.

ഐ ലീഗ് ക്ലബ്ബുകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇത്തവണ ഐ ലീഗ് വിദേശ നിയമം മാറ്റുമോ എന്നതറിയാനുള്ള കാത്തിരിപ്പിലാണ് ക്ലബ്ബുകളും ആരാധകരും.

അനിയന്മാർക്കെതിരെ ഏട്ടന്മാർ ബൂട്ട് കെട്ടുന്നു, ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരം ഇന്ന്..

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കിടിലൻ? ഫാൻസിനെ കുറിച്ച് ലൂണ പറഞ്ഞതിങ്ങനെ…