in

LOVELOVE CryCry OMGOMG LOLLOL AngryAngry

അൽവാരോയെ റാഞ്ചാൻ ISL വമ്പന്മാർ രംഗത്ത്, രണ്ടു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമാകും…

കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങൾ കളിച്ച അല്‍വാരോ എട്ടു ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ പേരേര ഡയസിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിലെ പ്രധാന താരമായിരുന്നു വാസ്‌ക്വസ്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച അല്‍വാരോ വാസ്‌ക്വസിനെ റാഞ്ചാന്‍ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുൾപ്പടെയുള്ള ക്ലബുകൾ രംഗത്തുള്ളതായി പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലോ റിപ്പോര്‍ട്ട് ചെയ്തു.

“അല്‍വാരോ എവിടെയും ഒപ്പിട്ടിട്ടില്ല. ഇന്ത്യയില്‍ നിന്നും എം.എല്‍.എസില്‍ നിന്നും അദ്ദേഹത്തിന് ഓഫറുകള്‍ ഉണ്ടെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്, ചൈനയില്‍ നിന്നുള്ള ഓഫറുകള്‍ അദ്ദേഹം ഇതിനകം നിരസിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ കൃത്യമായ വിവരം ലഭിക്കും,” മെര്‍ഗുലോ ട്വീറ്റിലൂടെ വ്യക്തമാക്കി.

വാസ്‌ക്വസിനെ സ്വന്തമാക്കാന്‍ ചൈനീസ് ലീഗിലെ ക്ലബ് സമീപിച്ചിരുന്നെങ്കിലും താരം ഓഫര്‍ നിരസിച്ചുവെന്നാണ് മെര്‍ഗുലോയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ ഒരു ക്ലബുമായും ധാരണയിലെത്താത്ത അല്‍വാരോയുടെ കാര്യത്തില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമുണ്ടാകുമെന്ന സൂചനയും ട്വീറ്റ് നൽകുന്നുണ്ട്.

മരണ ഗ്രൂപ്പിന്റെ കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല, ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞു

വാങ്കഡെയിൽ പിറന്ന ചരിത്രത്തിന് ഇന്ന് 11 വയസ്സ്..