in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐകോണിക്??ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ആദ്യ ഗോൾ വീഡിയോ ഇതാ..

ഏറ്റവും കൂടുതൽ ഗോളുകൾ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ നേടിയത് നൈജീരിയൻ താരം ഓഗ്ബച്ചയാണെന്ന് നമുക്കറിയാം. എന്നാൽ സാക്ഷാൽ റോബർട്ടോ കാർലോസ് മുതൽ ഡീഗോ ഫോർലാൻ വരെ പന്ത് തട്ടിയ ഇന്ത്യൻ സൂപ്പർ ലീഗി ചരിത്രത്തിലെ ആദ്യ ഗോൾ ആരാണ് നേടിയിട്ടുള്ളത്?.

ഇന്ത്യൻ ഫുട്ബോളിന്റെ തലവര മാറ്റിവരച്ച ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 8 സീസണുകൾ പിന്നിട്ട് ഒമ്പതാം സീസണിനരികിൽ എത്തി നിൽക്കുകയാണ്. ധാരാളം ഇന്ത്യൻ താരങ്ങൾക്കും വിദേശ താരങ്ങൾക്കും കഴിവ് തെളിയിക്കാൻ അവസരം നൽകിയിട്ടുണ്ട് ഐ എസ് എൽ.

ഇന്ന് ഇന്ത്യൻ ഫുട്ബോളിലെ ടോപ് ലീഗ് എന്ന് വിശേഷണമുള്ള ഇന്ത്യൻ സൂപ്പർ ലീഗിൽ 11 ടീമുകളാണ് കിരീടം നേടുവാൻ വേണ്ടി മത്സരിക്കുന്നത്. സാധാരണ യൂറോപ്യൻ ലീഗുകളിൽ നിന്നും വിത്യസ്തമായി ലീഗ് വിന്നേഴ്സിന് ഷീൽഡും കൂടാതെ കിരീടം നേടുന്നത് സെമി, ഫൈനൽ മത്സരങ്ങളിലെ വിജയികൾ എന്ന ഫോർമാറ്റിലാണ് ഇന്ത്യൻ സൂപ്പർ ലീഗുള്ളത്.

ഏറ്റവും കൂടുതൽ ഗോളുകൾ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ നേടിയത് നൈജീരിയൻ താരം ഓഗ്ബച്ചയാണെന്ന് നമുക്കറിയാം. എന്നാൽ സാക്ഷാൽ റോബർട്ടോ കാർലോസ് മുതൽ ഡീഗോ ഫോർലാൻ വരെ പന്ത് തട്ടിയ ഇന്ത്യൻ സൂപ്പർ ലീഗി ചരിത്രത്തിലെ ആദ്യ ഗോൾ ആരാണ് നേടിയിട്ടുള്ളത്?.

2014-ൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ തന്നെയാണ് ആദ്യ ഗോളും പിറവിയെടുക്കുന്നത്. കൊൽക്കത്തയും മുംബൈ സിറ്റിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ തന്നെ ആരാധകർ കാത്തിരുന്ന ആ ഗോൾ പിറന്നു.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഒക്ടോബർ 12-ന് രാത്രിയിൽ ആരാധകരെ കൊണ്ട് തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ സീസണിന്റെ ആദ്യ മത്സരത്തിന്റെ 27-മിനിറ്റിൽ മധ്യനിരയിൽ നിന്നും മുന്നോട്ട് നൽകിയ പന്ത് തടുക്കുവാൻ പാഞ്ഞുവന്ന മുംബൈ സിറ്റി ഗോൾകീപ്പർക്ക് മുകളിലൂടെ ബോക്സിനു പുറത്തുനിന്നും കൊൽക്കത്തയുടെ ഇത്യോപ്യൻ താരം ഫിക്രു നേടിയ ഗോൾ തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ആദ്യ ഗോൾ.

ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ സീസണിൽ കപ്പ്‌ നേടാനും അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്ക് സാധിച്ചിരുന്നു. എന്നാൽ ആ സീസണിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയവർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയത് ചെന്നെയിൻ സിറ്റിയുടെ ബ്രസീലിയൻ താരം ഇലാനോയാണ്.

ഗോൾവീഡിയോ ഇതാ :

ബ്ലാസ്റ്റേഴ്‌സ് ടീമിൽ ആരൊക്കെ ഇടം നേടും? പുറത്താകും? ISL താരങ്ങളെയും സ്‌ക്വാഡിന്റെയും രെജിസ്ട്രേഷൻ കഴിയുന്നു…

എല്ലാവർക്കും ബ്ലാസ്റ്റേഴ്സിനെ മതി??