in , , ,

AngryAngry OMGOMG LOVELOVE LOLLOL CryCry

ISL-ൽ ഗോൾമഴ തീർക്കാൻ ഗോളടി യന്ത്രം വരുന്നു..

ഡൈനാമോ മോസ്കോ ഉൾപ്പടെയുള്ള ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ സിൽവസ്റ്റർ എമേക ഇഗ്ബോനു തന്റെ യൂത്ത് കരിയർ നൈജീരിയൻ ക്ലബ്ബിലും ഡാനിഷ് ക്ലബ്ബായ എഫ്‌സി മിഡ്‌ജില്ലണ്ടിലുമാണ് പൂർത്തിയാക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പുതിയൊരു വിദേശ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ.

32 വയസുകാരനായ നൈജീരിയൻ മുൻ ഇന്റർനാഷണൽ താരം സിൽവസ്റ്റർ എമേക ഇഗ്ബോനുവിനെയാണ് 2 വർഷത്തെ കരാറിലാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് തങ്ങളുടെ വിദേശ താരമായി സ്വന്തമാക്കിയത്.

ഡൈനാമോ മോസ്കോ ഉൾപ്പടെയുള്ള ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ സിൽവസ്റ്റർ എമേക ഇഗ്ബോനു തന്റെ യൂത്ത് കരിയർ നൈജീരിയൻ ക്ലബ്ബിലും ഡാനിഷ് ക്ലബ്ബായ എഫ്‌സി മിഡ്‌ജില്ലണ്ടിലുമാണ് പൂർത്തിയാക്കിയത്.

2010-ൽ എഫ്‌സി മിഡ്‌ജില്ലണ്ടിലൂടെ തന്നെ സീനിയർ കരിയർ ആരംഭിച്ച സിൽവസ്റ്റർ എമേക ഇഗ്ബോനു 4 വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കുപ്പായമണിഞ്ഞു 300-ലധികം മത്സരങ്ങളിൽ നിന്നും 70 ഗോളുകൾ നേടിയിട്ടുണ്ട്.

സ്ട്രൈകർ പൊസിഷനിൽ കളിക്കുന്ന ഈ നൈജീരിയൻ താരത്തിന്റെ വരവ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ ഗോൾ നേടുന്നതിലുള്ള ആക്രമണ മൂർച്ച വർദ്ദിപ്പിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യുവതാരങ്ങളുടെ പട്ടിക പുറത്ത്; സൂപ്പർ താരം എംബാപ്പെ പട്ടികയിലെ നാലാമൻ

ISL-ൽ തീപ്പൊരി പടർത്താൻ തകർപ്പൻ താരം വരുന്നു..