ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ സെപ്റ്റംബർ മൂന്നാം ആഴ്ചയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴും എല്ലാ ആരാധകരും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫിക്സ്ചറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എലിന്റെ ഫിക്സ്ചർ തയ്യാറായിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ അധികൃതർ ഫിക്സ്ചർ പുറത്ത് വിടും. ഇന്ത്യക്ക് ഏഷ്യൻ കപ്പും ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഉള്ളത്കൊണ്ട് ടൂർണമെന്റിനിടെക്ക് രണ്ടു മൂന്ന് ഇടവേളയുണ്ടാകും.
ഒക്ടോബർ നവംബർ, ഇരു മാസങ്ങളിലും ഒരു ആഴ്ച നീളുന്ന വീതമുള്ള ഇടവേള ഉണ്ടാകും. ഒന്ന് ഫിഫയെ അടിസ്ഥാനമാക്കിയുള്ള സൗഹൃദ മത്സരവും ബന്ധപ്പെടും, മറ്റൊന്ന് ഫിഫയുടെ ഇന്റർനാഷണൽ വിൻഡോയും ബന്ധപ്പെട്ടായിരിക്കും ഇടവേളകളുണ്ടാക്കുക.
പിന്നീട് വരുന്ന ഇടവേള പറയുന്നത് കുറച്ചധികം നീണ്ടുനിക്കുന്നതാണ്. ഏഷ്യൻ കപ്പിനെ ബന്ധപ്പെട്ട് ഏകദേശം മൂന്നര ആഴ്ചയുടെ ഇടവേളയായിരിക്കും ഉണ്ടാക്കുക. ഇത് ഏത് മാസത്തിളാണെന്ന് വ്യക്തതയില്ല. എന്തിരുന്നാലും എല്ലാ ആരാധകരും ഐഎസ്എൽ ഫിക്സ്ചറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.