in , , , ,

LOVELOVE

ഐഎസ്എല്ലിലെ വിജയങ്ങൾ ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ലിസ്റ്റിൽ മുൻപന്തിയിൽ

ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാത്ത ഏക ടീം കേരള ബ്ലാസ്റ്റേഴ്‌സാണ്. മൂന്നു തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിയിട്ടും നിർഭാഗ്യം പിടിമുറുക്കുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മറ്റൊരു പുതിയ അദ്ധ്യായത്തിന് തുടക്കമാകാൻ ഇനി അധികം നാളുകളൊന്നുമില്ല. സ്റ്റേഡിയത്തിലേക്ക് ആരാധകർ തിരിച്ചെത്തുന്നതോടെ കൂടി ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശം കൂടും.

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും ലീഗിലെ ആദ്യ സ്ഥാനക്കാർക്കുള്ള ലീഗ് ഷീൽഡ് ട്രോഫിയും നേടുവാൻ വേണ്ടി വിജയങ്ങൾ മാത്രം ലക്ഷ്യമാക്കി ഇന്ത്യയിലെ വിവിധ 11 ക്ലബ്ബുകൾ പോരാടാനൊരുങ്ങുകയാണ്.

ഒക്ടോബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് മാർച്ച്‌ മാസത്തിലെ ഫൈനൽ മത്സരങ്ങളോടെയാണ് അവസാനിക്കുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ അഞ്ച് ടീമുകളെയാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ ഒഫീഷ്യൽ ആയി നൽകിയ കണക്കുകൾ ഇങ്ങനെയാണ്.

150 ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ നിന്നും 62 വിജയങ്ങളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത് എഫ്സി ഗോവയാണ്. 143 മത്സരങ്ങളിൽ നിന്നും 60 വിജയങ്ങളുമായി മുംബൈ സിറ്റി എഫ്സി തൊട്ടുപിന്നിലുണ്ട്.

147 മത്സരങ്ങളിൽ നിന്ന് 49 വിജയങ്ങളുമായി ചെന്നെയിൻ സിറ്റി എഫ്സി മൂന്നാം സ്ഥാനത്ത് ഇടം നേടിയപ്പോൾ, 102 മത്സരങ്ങളിൽ നിന്ന് 48 വിജയങ്ങൾ നേടിയ ബാംഗ്ലൂരു എഫ്ഫ്രീ നാലാം സ്ഥാനത്തുണ്ട്.

145 മത്സരങ്ങളിൽ നിന്നും 42 വിജയങ്ങൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാത്ത ഏക ടീം കേരള ബ്ലാസ്റ്റേഴ്‌സാണ്. മൂന്നു തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിയിട്ടും നിർഭാഗ്യം പിടിമുറുക്കുകയായിരുന്നു.

ജിങ്കന് തിരിച്ചടി

ഫാൻസിന് മുന്നിൽ ഈസ്റ്റ്‌ ബംഗാളിനെ പഞ്ഞിക്കിടും!! മുന്നറിയിപ്പുമായി ലൂണ