in , , , ,

LOVELOVE

ദിമിയും ജിയാനുവും തീയാണ്?ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തകർക്കും! -ലൂണ

പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ മുന്നേറ്റനിരയിൽ ഗോളടി മേളം തീർക്കാൻ കാത്തിരിക്കുന്ന അപോസ്‌റ്റോലാസ്-ദിമിത്രിയോസ് കോമ്പിനേഷൻ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ലൂണയെ പോലെ ആരാധകർക്കും പ്രതീക്ഷയുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളായ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസ്, ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു എന്നിവരെ കുറിച്ച് സംസാരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗായ് മിഡ്‌ഫീൽഡർ അഡ്രിയാൻ ലൂണ.

സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മുന്നേറ്റ നിര താരങ്ങളാണ് ദിമിതത്രിയോസും ജിയാനുവും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനകളായ അൽവരോ വസ്കസ്, ജോർഹെ പെരേര ഡയസ് എന്നിവർക്ക് പകരമാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രീക്ക് താരങ്ങളെ കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഒരു അഭിമുഖത്തിനിടെ പുതുതായി മുന്നേറ്റനിരയിൽ എത്തിയ താരങ്ങൾക്ക് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലൂണ.

ദിമിത്രിയോസ്, ജിയാനു എന്നിവർ അന്താരാഷ്ട്ര തലങ്ങളിൽ ഒരുപാട് കളിച്ചു പരിചയ സമ്പത്തുള്ള താരങ്ങളാണെന്നും പരിശീലന മത്സരങ്ങളിലുൾപ്പടെ ഇരു താരങ്ങളും മികച്ച രീതിയിൽ പെർഫോമൻസ് ചെയ്യുന്നുണ്ടെന്നുമാണ് ലൂണ പറഞ്ഞത്.

“തീർച്ചയായും ഇതുവരെ പരിശീലനത്തിലും പരിശീലന മത്സരങ്ങളിലും മുന്നേറ്റ നിര താരങ്ങൾ കരുത്തു കാട്ടിയിട്ടുണ്ട്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസ്, ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു എന്നിവർ അന്താരാഷ്ട്ര വേദികളിൽ ഒരുപാട് കളിച്ചു പരിചയമുള്ളവരാണ്. അതിനാൽ പുതിയ സീസണിൽ മികച്ച റിസൾട്ട്‌ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.” – ലൂണ പറഞ്ഞു.

പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ മുന്നേറ്റനിരയിൽ ഗോളടി മേളം തീർക്കാൻ കാത്തിരിക്കുന്ന അപോസ്‌റ്റോലാസ്-ദിമിത്രിയോസ് കോമ്പിനേഷൻ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ലൂണയെ പോലെ ആരാധകർക്കും പ്രതീക്ഷയുണ്ട്.

താഴത്തില്ലെടാ?ബ്ലാസ്റ്റേഴ്സിന്റെ സഹൽ മുൻനിരയിൽ തന്നെ!!

വിജയം മാത്രം മതി! ഇന്ന് ഇന്ത്യ കളത്തിൽ, ലൈവ് കാണാൻ വഴിയുണ്ട്?