in , , , ,

LOVELOVE

കഴിഞ്ഞ സീസൺ പോലെയാകില്ല! ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കും? ലൂണ പറയുന്നതിങ്ങനെ..

പുതിയ സീസണിനെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ സംസാരിക്കുമ്പോഴാണ് ലൂണ സീസണിലെ തന്റെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. കഴിഞ്ഞ സീസണിൽ നഷ്ടമായത് ഈ സീസണിൽ നേടിയെടുക്കാനുള്ള കഠിനമായ പ്രയത്നത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീമെന്നും ലൂണ കൂട്ടിച്ചേർത്തു

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനു നഷ്ടമായ കന്നികിരീടം ഈ സീസണിൽ നേടണമെന്ന് ആഗ്രഹം പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നായകനും ഉറുഗായ് മിഡ്‌ഫീൽഡ് മജീഷ്യനുമായ അഡ്രിയാൻ ലൂണ.

പുതിയ സീസണിനെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ സംസാരിക്കുമ്പോഴാണ് ലൂണ സീസണിലെ തന്റെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. കഴിഞ്ഞ സീസണിൽ നഷ്ടമായത് ഈ സീസണിൽ നേടിയെടുക്കാനുള്ള കഠിനമായ പ്രയത്നത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീമെന്നും ലൂണ കൂട്ടിച്ചേർത്തു.

“ഒരുപാട് പ്രതീക്ഷകളുമായി തന്നെയാണ് ഇത്തവണയും ഗ്രൗണ്ടിലിറങ്ങുന്നത്. അവസാന സീസണിൽ നമുക്ക് നഷ്ടമായത് തിരികെ നേടണം എന്നതാണ് ഇപ്പോഴത്തെ പ്രധാന ചിന്ത. അതിനായുള്ള ഒരുക്കമാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.”

“ആരാധകരും ക്ലബ്ബും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് പ്രതിഫലമായി മികച്ചത് നൽകണം. അതാണ് മുന്നിലുള്ള ഏക ലക്ഷ്യം, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ മുന്നൊരുക്കമാണ് ഇപ്പോൾ നടത്തുന്നത്.” – ലൂണ പറഞ്ഞു.

ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് 1 അല്ലെങ്കിൽ 2 പ്രീസീസൺ മത്സരങ്ങൾ കൂടി ആരാധകർക്ക് മുന്നിൽ കൊച്ചിയിൽ വെച്ച് കളിക്കും. റൗണ്ട് ഗ്ലാസ്സ് പഞ്ചാബുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിക്കുമെന്ന് ശക്തമായ റിപ്പോർട്ടുകളും വരുന്നുണ്ട്.

അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ എതിരാളികൾ..

കേരള ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറിപോയെന്ന് അഡ്രിയാൻ ലൂണ