in , , , ,

LOVELOVE LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറിപോയെന്ന് അഡ്രിയാൻ ലൂണ

പ്രീസീസൺ മത്സരങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അക്ഷരാർത്ഥം ഇത്തവണ മാറിയിട്ടുണ്ട് എന്ന് പ്രീസീസൺ മത്സരങ്ങൾ തെളിയിക്കുന്നുണ്ട്. സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിദേശ താരങ്ങളും ഒന്നിനൊന്നു മികച്ചതാണെന്ന് ലൂണ പറയുന്നതും പരിശീലന മത്സരങ്ങൾ തെളിയിച്ചതാണ്.

കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിനെയല്ല ഇത്തവണ കാണാൻ പോകുന്നത്, അടിമുടി മാറ്റങ്ങളുമായി മുന്നേറ്റത്തിലും പ്രതിരോധത്തിലും ശക്തിയാർജിച്ച മികച്ച പ്രകടനം നടത്താൻ കഴിയുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഈ സീസണിൽ കാണുകയെന്ന് അഡ്രിയാൻ ലൂണ.

ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ അവസാന സീസണിൽ കളിച്ച ടീമിൽ നിന്നും എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ വേണമെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിനാണ് അഡ്രിയാൻ ലൂണ മറുപടി നൽകിയത്. കഴിഞ്ഞ സീസണിൽ നിർഭാഗ്യം കൊണ്ടാണ് കിരീടം നഷ്ടമായത് എന്നും ലൂണ കൂട്ടിച്ചേർക്കുന്നുണ്ട്.

“മാറ്റത്തെ കുറിച്ച് പറയുമ്പോൾ അത് സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചായിരിക്കും. അവസാന സീസണിൽ മികച്ച ടീമായിരുന്നു കളിച്ചത്, അതുകൊണ്ടായിരുന്നു നമ്മൾ ഫൈനൽ വരെയെത്തിയത്.”

“ഫൈനലിൽ നിർഭാഗ്യം കൊണ്ടായിരുന്നു ടീം തോൽവി ഏറ്റുവാങ്ങിയത്, എന്നാൽ പുതിയ സീസണിൽ ടീം അടിമുടി മാറിയിട്ടുണ്ട്. മുന്നേറ്റത്തിലും മധ്യനിരയിലും വിദേശ താരങ്ങൾ ഉണ്ടെന്നത് വലിയ നേട്ടമാണ്. എന്തായാലും കാത്തിരുന്നു കാണാം.” – ലൂണ പറഞ്ഞു.

പ്രീസീസൺ മത്സരങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അക്ഷരാർത്ഥം ഇത്തവണ മാറിയിട്ടുണ്ട് എന്ന് പ്രീസീസൺ മത്സരങ്ങൾ തെളിയിക്കുന്നുണ്ട്. സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിദേശ താരങ്ങളും ഒന്നിനൊന്നു മികച്ചതാണെന്ന് ലൂണ പറയുന്നതും പരിശീലന മത്സരങ്ങൾ തെളിയിച്ചതാണ്.

കഴിഞ്ഞ സീസൺ പോലെയാകില്ല! ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കും? ലൂണ പറയുന്നതിങ്ങനെ..

ഗോവയെ വെല്ലുവിളിച്ച് ബ്ലാസ്റ്റേഴ്‌സ്?പക്ഷെ..