in , , ,

താഴത്തില്ലെടാ?ബ്ലാസ്റ്റേഴ്സിന്റെ സഹൽ മുൻനിരയിൽ തന്നെ!!

അതേസമയം ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങളുടെ മാർക്കറ്റ് വാല്യൂ നമ്മൾ നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദുസമദിനെ ടോപ് 10 ലിസ്റ്റിൽ കാണാനാവും. എന്നാൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം നായകനായ സുനിൽ ചേത്രി ടോപ് 10 ൽ ഇടം നേടാത്തത് ശ്രേദ്ദേയമായതാണ്

വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് നിലവിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഇന്ന് നടക്കുന്ന മത്സരത്തിൽ സിംഗപൂരിനെയാണ് ഇന്ത്യൻ ടീം നേരിടുന്നത്.

ഇന്ത്യൻ ഫുട്ബോൾ ടീം സ്‌ക്വാഡിൽ മൂന്നു മലയാളി താരങ്ങൾ ഉൾപ്പടെ 24 താരങ്ങളാണ് ഇടം നേടിയത്. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ വിജയങ്ങൾ മാത്രം ലക്ഷ്യമാക്കിയാണ് ഇന്ത്യൻ ടീം വിയറ്റ്‌നാമിലേക്ക് വിമാനം കയറിയത്.

അതേസമയം ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങളുടെ മാർക്കറ്റ് വാല്യൂ നമ്മൾ നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദുസമദിനെ ടോപ് 10 ലിസ്റ്റിൽ കാണാനാവും.

എന്നാൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം നായകനായ സുനിൽ ചേത്രി ടോപ് 10 ൽ ഇടം നേടാത്തത് ശ്രേദ്ദേയമായതാണ്. മാർക്കറ്റ് വാല്യൂയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ നമ്മൾ വിശകലനം ചെയ്യുന്നത്.

ടോപ് 10 ലിസ്റ്റിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ 2.50 കോടി ഇന്ത്യൻ രൂപ മാർക്കറ്റ് വാല്യൂയുള്ള ലിസ്റ്റൻ, അമരീന്ദർ സിങ്, അപൂയ എന്നിവരാണ് മുന്നിലുള്ളത്. ആകാശ് മിശ്ര, ചാങ്തെ, ഗുർപ്രീത് സിങ് തുടങ്ങിയ താരങ്ങൾക്ക് പിന്നിലായി 1.87 കോടി മാർക്കറ്റ് വാല്യൂയുമായാണ് 25 വയസുകാരനായ മലയാളി താരം സഹൽ അബ്ദുസമദിന്റെ സ്ഥാനം.

ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ട ചിത്രം ഇങ്ങനെയാണ്:

ഫാൻസിന് മുന്നിൽ ഈസ്റ്റ്‌ ബംഗാളിനെ പഞ്ഞിക്കിടും!! മുന്നറിയിപ്പുമായി ലൂണ

ദിമിയും ജിയാനുവും തീയാണ്?ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തകർക്കും! -ലൂണ